തിരുവനന്തപുരം:പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസ നലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അം ഗീകാരമായതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാ സ്റ്റര്‍ പറഞ്ഞു. പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങ ളാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാ ലാം പദ്ധതി ലക്ഷ്യമിടുന്നത്.വൈവിദ്ധ്യമാര്‍ന്നതും ഭാവനാപൂര്‍ണ വുമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രാപ്തമായിക്കഴിഞ്ഞു. കോവിഡാ നന്തര നവകേരള സൃഷ്ടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖ സുസ്ഥിര സാമ്പ ത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് തയ്യാറാക്കിയിട്ടു ള്ളത്.ആധുനിക വൈജ്ഞാനിക മേഖലകളുടെ പിന്‍ബലത്തോടെ ഉത്പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗരേഖയാണ് തയ്യാറായത്. പ്രകൃതിദുരന്തങ്ങളെയും കാലാവ സ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സമൂഹത്തെ ഇത് സഹായിക്കും. 2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 27നകം ആരംഭിച്ച് ജൂണ്‍ 25നകം പൂര്‍ത്തീകരിക്കും. വാര്‍ഷിക പദ്ധതിയില്‍ ആദ്യമാസങ്ങളില്‍ ചെയ്യേണ്ട കാര്‍ഷിക മേഖലയിലടക്കമുള്ള പദ്ധതികള്‍ നിലവില്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 2023-24 മുതല്‍ 2026-27വരെയുള്ള ആസൂത്രണ പ്രവര്‍ത്തനം നവംബര്‍ ഒന്നി ന് തുടങ്ങി മാര്‍ച്ച് 7നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടി യാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!