നവീകരിച്ച റൂറല്‍ ബാങ്ക് കോടതിപ്പടി ശാഖ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍ സ് പദ്ധതി സംസ്ഥാ നമാകെ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന് സ ഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍.റൂറല്‍ ബാങ്കിന്റെ നവീ കരിച്ച കോടതിപ്പ ടി ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു മന്ത്രി.ബ്ലേഡ് പലിശക്കാര്‍ എന്ന മഹാവിപത്തിനെ ഗ്രാ മങ്ങളുടെ മുറ്റത്ത് നിന്നും ഒരു പരിധി വരെ ഒഴിവാക്കുന്ന മുറ്റ ത്തെ മുല്ല പദ്ധതിയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കിയ റൂറല്‍ ബാ ങ്കിനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നാതായും മന്ത്രി കൂട്ടി ച്ചേര്‍ത്തു.
പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ബാങ്ക് വേറിട്ട് നി ല്‍ക്കുന്നു.സഹകരണ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായു ള്ള പ്രവര്‍ത്തനം,ഏറ്റവും നല്ല ബിസിനസ്,നിക്ഷേപകരോടും വായ്പ യെടുക്കുന്നവരോടും നല്ല സമീപനം പുലര്‍ത്തുന്നതിലും ബാങ്ക് മാ തൃകയാണ്.ബാങ്കിന്റെ പുരോഗതിയുടെ അടിസ്ഥാനം പ്രസിഡന്റി ന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും സെക്രട്ടറിയുടെ നേതൃ ത്വത്തിലുള്ള ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫല മാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ പല കോണുകളി ല്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ ഇതിനെയെല്ലാം പ്രതി രോധിക്കാനുള്ള ശക്തമായ ജനകീയ അടിത്തറയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.എല്‍ഐസിയുമായി കൈകോര്‍ത്ത് മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ ഏര്‍പ്പെടുത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി അധ്യക്ഷനായി.സ്‌ട്രോംഗ് റൂമും ലോക്കറും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി ഹിരണ്‍ ഉദ്ഘാടനം ചെയ്തു.റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോ ത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ .സുരേഷ് അധ്യക്ഷനായി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യു.ടി.രാമകൃഷ്ണന്‍,പാലോട് മണികണ്ഠന്‍, ബി.മനോജ്,ടി. ആര്‍. സെബാസ്റ്റിയന്‍,സഹകരണ സംഘം അസി.രജിസ്ട്രാര്‍ (പ്ലാനിംഗ്) പി.ഹരിപ്രസാദ്,സഹകരണ സംഘം അസി.രജിസ്ട്രാര്‍ (ജനറല്‍) കെ.ജി.സാബു,പഴേരി ഷെരീഫ് ഹാജി എന്നിവര്‍ സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് രമ സുകുമാരന്‍ നന്ദിയും പറഞ്ഞു.