മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങ ളുടെ കൃത്യതയും കാര്യക്ഷ്യമതയും ഉറപ്പാക്കുന്നതിനും മാലിന്യോ ത്പാദനം സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച സ്ഥിതി വിവരം ദൈനംദിനം വിലയിരുത്താവുന്നതുമായ മൊബൈല്‍ ആപ്ലിക്കേ ഷന്‍ തയാറായി. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേര്‍ന്നാണ് ‘ഹരിത മി ത്രം’ എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ 365 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തുടങ്ങുമെന്ന് ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കരന്‍ അറിയിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം മു ഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഈ സംവിധാനം പ്രയോജ നപ്പെടുത്തും.

മെയ് 31ന് മുമ്പായി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകര്‍മസേന മുഖേനയുള്ള വാതില്‍പ്പടി പാഴ്വസ്തു ശേഖരണ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. ഹരിതകര്‍മസേനയുടെ രൂപീകരണവും പരിശീലനവും പൂര്‍ത്തിയായി. സേവനം ലഭിക്കു ന്നതില്‍ വീഴ്ചയുണ്ടായാല്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവരം ‘ഹരിതമിത്രം’ ആപ്പിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറി യിക്കാം. സംസ്ഥാനത്ത് ദൈനംദിനം ഉണ്ടാകുന്ന മുനിസിപ്പല്‍ ഖര മാലിന്യത്തിന്റെ ആകെ അളവ്, അവയുടെ ശേഖരണം, സംസ്‌ക രണം തുടങ്ങിയവ സംബന്ധിച്ച് സ്ഥിതി വിവരം കൃത്യമായി മന സിലാക്കുന്നതിനും ശേഖരണത്തിലും സംസ്‌കരണത്തിലും ഉണ്ടാകുന്ന വീഴ്ചകള്‍ മനസിലാക്കുന്നതിനും ഇതിലൂടെ സാധിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനതലം, ജില്ലാതലം, സംസ്ഥാനതലം എ ന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിവര ശേഖരണവും വിലയിരു ത്തലും സാധ്യമാകും. സംസ്ഥാനത്താകെ ഒരു ദിവസം എത്ര വീടു കളില്‍ ഹരിതകര്‍മസേനയുടെ സേവനം ലഭ്യമായി, എത്ര വീടു കളില്‍ നിന്നും യൂസര്‍ഫീ ലഭിച്ചു. ആകെ എത്ര അളവ് പാഴ്വസ്തു ക്കള്‍ ശേഖരിച്ചു, അവയില്‍ എത്ര അളവ് തരംതിരിച്ച് വില്‍പ്പനയ്ക്ക് തയ്യാറാക്കി, വില്‍പനയിലൂടെ വരുമാനം എത്ര, സംസ്ഥാനത്തെ മുഴുവന്‍ മെറ്റീരിയല്‍ ശേഖരണ കേന്ദ്രങ്ങളിലുമായി എത്ര ടണ്‍ സ്റ്റോക്ക് ഉണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാ കും. ശേഖരണത്തില്‍ പിന്നാക്കം നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമേത്, ജില്ലയേത് എന്നിവയെല്ലാം വിലയിരുത്തി പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കും.

ആപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച പരിശീലനങ്ങള്‍ക്ക് കിലയുടെ നേതൃത്വത്തില്‍ 25ന് തുടക്കമാകും. ഏപ്രില്‍ പകുതി യോടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 34,000 ല്‍ അധികം ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും പരിശീലനം നല്‍കും. ആറുമാസം കെല്‍ട്രോണിന്റെ മേല്‍നോട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയോഗിക്കും. കെല്‍ട്രോണ്‍ ജില്ലാ എന്‍ജി നിയര്‍മാര്‍, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഫെസിലിറ്റേറ്റ ര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സാങ്കേതിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ തലങ്ങളിലെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!