തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് സി.ഇക്ക് നല്‍കുന്ന ഓരോ മാര്‍ ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യ ക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീ ഷന്‍ നിര്‍ദ്ദശം നല്‍കി. സര്‍ക്കാര്‍ മാനദണ്ഡം പുറപ്പെടുവിക്കുമ്പോള്‍ വിവേചനാധികാരം ഉപയോഗിച്ച് മാര്‍ക്ക് നല്‍കാനുള്ള അവസരം അധ്യാപകര്‍ക്ക് നല്‍കരുത്. മാനദണ്ഡം സുതാര്യവും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന വിധത്തിലും ആയിരക്കണമെന്നും ക മ്മീഷന്‍ അംഗം കെ.നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദശിച്ചു.