മണ്ണാര്‍ക്കാട്: അമ്പംകുന്ന് കോയാക്കഫണ്ടിന്റെ 50-ാമത് നേര്‍ച്ചയും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ 6 മ ണിക്ക് കോയാക്കഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് നേതൃത്വം നല്‍കുന്ന മൗലീദ് കീര്‍ത്തനത്തോടെ ആഘോഷങ്ങള്‍ തുടങ്ങും.
28ന് ബുര്‍ദ്ധ,ഖവാലി മജ്‌ലിസ്,മതപ്രഭാഷണം,മതമൈത്രി സെമിനാ ര്‍ എന്നിവ നടക്കും.വിവിധ മതരാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരി ക രംഗത്തെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.മാര്‍ച്ച് 1ന് രാവിലെ എട്ടു മണിക്ക് നേര്‍ച്ചയുടെ പതാക ഉയര്‍ത്തും.തുടര്‍ന്ന് വിവിധ ഭാഗ ങ്ങളില്‍ നിന്നും അപ്പപ്പെട്ടികളുമായി ഘോഷയാത്രകള്‍ എത്തും. ദഫ്മുട്ട്,അറബന മുട്ട് എന്നിവയുടെ അകമ്പടിയോടെ സ്വീകരണം നല്‍കും.നേര്‍ച്ചയുടെ ഭാഗമായി നിര്‍ധനരായ അമ്പതില്‍ പരം കുട്ടി കള്‍ക്ക് സൗജന്യ സുന്നത്ത് ക്യാമ്പുമുണ്ടാകും.
മാര്‍ച്ച് 2ന് പുലര്‍ച്ചെ ആറു മണി മുതല്‍ നേര്‍ച്ചയ്‌ക്കെത്തിയ വിശ്വാ സികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.കോയാക്ക ഫണ്ട് ഭാരവാഹികളായ മുബാറക് അമ്പംകുന്ന്,മുജീബ് അമ്പംകുന്ന്, ഷാ ഹുല്‍ ഹമീദ് അമ്പംകുന്ന്,സുല്‍ത്താന്‍ അലി അമ്പംകുന്ന്,നൂറുദ്ധീന്‍ അമ്പംകുന്ന് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.മൂന്ന് ദിവസങ്ങളിലും ഇടമുറിയാതെ ദിക്ര്‍ മജ്‌ലിസുകളും,ഖുര്‍ ആന്‍ പാരായണവും ദുആ സമ്മേളനവും നടക്കുമെന്നും ആഘോഷത്തി ല്‍ പങ്കുചേരാനെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാ നേരവും വിഭവ സമൃദ്ധമായ ഭക്ഷണവുമുണ്ടാകുമെന്നും ഭാരവാഹികളായ ഹാഫിള് ഷഫീഖ് സഖാഫി കണ്ണൂര്‍,മുജീബ് അമ്പംകുന്ന്,റാഷിദ് അമാനി മഞ്ചേരി,സുബൈര്‍ മുസ്ലിയാര്‍ വളാഞ്ചേരി എന്നിവര്‍ അറിയിച്ചു.