മണ്ണാര്‍ക്കാട്:ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസ് നിര ത്തിലിറങ്ങിറങ്ങിയതോടെ കല്ലടി കോളേജ് പരിസരത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കില്‍ നിന്നും വാഹനയാത്രക്കാര്‍ക്ക് ഇന്ന് ആശ്വാസം.മണ്ണാര്‍ക്കാട് ട്രാഫിക് എസ്‌ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ അഞ്ചിലധികം പൊലീസുകാരാണ് പാതയിലിറ ങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചു വിട്ടത്.ഇതിനാല്‍ തിക്കും തിരക്കുമി ല്ലാതെ കടന്ന് പോകാന്‍ വാഹനയാത്രക്കാര്‍ക്കായി.
കല്ലടി കോളജ്, എം.ഇ.എസ് സ്‌കൂള്‍, കല്ലടി സ്‌കൂള്‍ തുടങ്ങിയ വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്ന സമയത്തും ക്ലാസുകള്‍ അവ സാനിക്കുന്ന വൈകുന്നേരങ്ങളിലുമാണ് ഗതാഗതകുരിക്കേറുന്നത്. മണിക്കൂറുകളോളം ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര കളാണ് ഉണ്ടാവാറുളളത്. ഈ സമയങ്ങളിലെങ്കിലും ഭാരം കയറ്റി വരുന്ന വിലയ വാഹനങ്ങളുടെ ഗതാഗതം ഇതിലൂടെ നിര്‍ത്തിവെക്ക ണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നഗരത്തില്‍ കോടതിപ്പടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗതാഗത ക്കുരുക്കുള്ള ഭാഗമായ എം.ഇ.എസ് കല്ലടി കോളജ് ജങ്ഷന്‍. ഇവിടെ ദേശീയ പാത നവീകരണം പാതിവഴിയില്‍ നിര്‍ത്തിയത് ഗതാഗത ക്കുരിക്കിനിടയാക്കുന്നുവെന്നും പരാതിയുണ്ട്.മൂന്ന് വര്‍ഷത്തി ലധികമായി എം.ഇ.എസ് കോളജിന്റെ പരിസരത്ത് പകുതി റോഡ് പൊളിച്ചിട്ടിട്ട്. പൊളിച്ചിട്ട ഭാഗം വളവിന് ശേഷമായതിനാല്‍ അപക ടങ്ങള്‍ക്കും ഇടയാക്കുന്നു.ട്രാഫിക് എസ്.ഐ അന്‍വര്‍ സാദത്ത്, എ.എസ്.ഐ അബ്ദുല്‍ നാസര്‍, സീനിയര്‍ സി.പി.ഒ വിനയന്‍, സി.പി. ഒമാരായ അജേഷ്, മനേഷ്, സുരേഷ് എന്നിവരാണ് ഗതാഗത കുരിക്ക് നിയന്ത്രിച്ചത്.