അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേ ഷന്‍ (വിഎഫ്പിഒ)യുടെ ഓഫീസ് നാളെ അലനല്ലൂര്‍ ചൂരക്കാട്ടില്‍ ബി ല്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കും.നബാര്‍ഡിന്റേയും ഐസിഡി സിയുടേയും സാമ്പത്തിക സങ്കേതിക സഹായത്തോടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തന പരിധിയുള്ള സംഘം കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കു ന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഓഫീസ് ഉദ്ഘാ ടനം ചെയ്യും.വിഎഫ്പിഒ ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ 2022ലെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് പി ഭുവനേശ്വരിയെ പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ആദരിക്കും. ഗ്രൂപ്പ് വായ്പ,സംരഭം പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസ് പി ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍,വി അബ്ദുള്‍ സലീം,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമി തി അധ്യക്ഷ അനിത വിത്തനോട്ടില്‍,പഞ്ചായത്ത് അംഗങ്ങളായ പി മുസ്തഫ,ആയിഷാബി ആറാട്ടുതൊടി,കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ദീപ്തി മോണിക്ക,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ വേ ണുഗോപാലന്‍ മാസ്റ്റര്‍,ടോമി തോമസ്,റഷീദ് ആലായന്‍,കെ രവി കുമാര്‍,ഹരിദാസ്,സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍, റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് കെ ഹബീബുള്ള അന്‍ സാരി,സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ എ സുദര്‍ ശനകുമാര്‍,അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി മുന്‍ പ്രസിഡന്റ് വി അജിത് കുമാര്‍,കൃഷി ഫീല്‍ഡ് അസി.സാദത്ത് ഇ എന്നിവര്‍ സംസാരിക്കും.വിഎഫ്പിഒ സെക്രട്ടറി കെരീം അലന ല്ലൂര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ യു അരവിന്ദാക്ഷന്‍ ചൂര ക്കാട്ടില്‍ നന്ദിയും പറയും.