അഗളി: അട്ടപ്പാടിയില്‍ കുരുമുളക് കൃഷിയില്‍ ദ്രുതവാട്ടം പടരുന്ന ത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.പുലിയറ,കുറവന്‍പാടി,ഉണ്ണിമല എന്നിവടങ്ങളിലെ തോട്ടങ്ങളില്‍ അഗളി കൃഷി അസി.ഡയറക്ടര്‍ ലത nശര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദ്രുതവാട്ടമാണെന്ന് സ്ഥിരീകരിച്ചത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കുരുമുളക് കൃഷിയില്‍ രോഗല ക്ഷണം കണ്ടതിനെ തുടര്‍ന്ന് വിള ആരോഗ്യ കേന്ദ്രം പരിഹാരമാര്‍ഗ ങ്ങള്‍ നിര്‍ദേശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം കര്‍ഷ കര്‍ക്കിത് നടപ്പിലാക്കാന്‍ കഴിയാതെ പോയതാണ് രോഗം വര്‍ധിക്കാ ന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.കര്‍ഷകരുടെ ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്ത് മുഖാ ന്തിരം ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിള ആരോഗ്യ കേന്ദ്രം മുഖേന കുമിള്‍ നാശിനികള്‍, മറ്റു മരുന്നുകള്‍ നല്‍കാന്‍ നട പടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. വ്യപകമാ യി രോഗം ബാധിച്ച കെ.എം.മാത്യു എന്ന കര്‍ഷകന്റെ കൃഷിയിട ത്തില്‍ ആത്മ പദ്ധതി പ്രകാരം വേണ്ട സഹായം എത്തിക്കും. മഴക്കാ ലത്തിനു ശേഷം മണ്ണില്‍ അമിതമായി വര്‍ധിച്ച കുമിളുകള്‍ ആണ് പ്രധാന വില്ലന്‍മാരെന്നും ഇതിനെ പ്രതിരോധിച്ചാല്‍ കര്‍ഷരുടെ പ്ര തിസന്ധി മറികടക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇലകള്‍ മഞ്ഞളിക്കുകയും തിരി കൊഴിയുകയും ചെയ്യുന്നതോടൊ പ്പം ചെടി പൂര്‍ണമായി ഉണങ്ങി നില്‍ക്കുന്നതാണ് രോഗ ലക്ഷണം. ഇത്തരത്തില്‍ രോഗ ലക്ഷണം കണ്ടു വരുന്ന തോട്ടങ്ങളില്‍ ട്രൈ ക്കോഡെര്‍മ ക്യാപ്‌സുള്‍ ഒരു ലിറ്റര്‍ തിളപ്പിച്ചു ആറിയ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം നൂറു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ശേഷം കു രുമുളക് തടം കുതിരക്കത്ത വിധത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കുമി ളുകള്‍ വര്‍ധിക്കുന്നത് തടയുകയും രോഗത്തില്‍ നിന്ന് മോചനം ലഭി ക്കുകയും ചെയ്യും.
അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് (സി ഒ സി) രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തടം കുതിരക്കത്ത വി ധത്തില്‍ ഒഴിച്ച് കൊടുക്കുക.മഴക്ക് മുന്‍പ് ചാണകം,വേപ്പിന്‍ പിണ്ണാ ക്ക്, ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത ചെ ടി ഒന്നിന് 5 കിലോഗ്രാം വിതം നല്‍കുന്നത് കുമിള്‍ നിയന്ത്രി ക്കും , ബോര്‍ഡൊ മിശ്രിതം തളിച്ച് കൊടുക്കുന്നതും ഫലപ്രദമാണ്. കൃഷി ഉദ്യോഗസ്ഥരായ അമ്പു.വി.ബി, നൗഷാദ് ചേന്നാട്ട്, പ്രദേശത്തെ കര്‍ ഷകരും പരിശോ ധനയില്‍ പങ്കെടുത്തു.