അഗളി:അട്ടപ്പാടിയില്‍ നിന്നും മോഷണം പോയ ബൈക്ക് തിരുവന ന്തപുരത്ത് നിന്നും അഗളി പൊലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ പിടികൂടി.ബൈക്കിലേക്ക് വഴികാട്ടിയത് മോട്ടോര്‍ വാഹന വകുപ്പി ന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷന്‍ സൈലന്‍സ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി കെ കരണ്‍, അസി. മോ ട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍ പിള്ള,വിജേഷ് വി,സജി എന്നിവര്‍ ചേര്‍ന്ന് കിളിമാനൂരില്‍ മഫ്തിയില്‍ നടത്തിയ പ രിശോധനയ്ക്കിടെ യുവാവ് ഓടിച്ചെത്തിയ ബൈക്കിന്റെ പിറകി ല്‍ നമ്പര്‍ പ്ലേറ്റില്ലെന്നത് കണ്ടത്.ഇത് സംബന്ധിച്ച് കേസെടുത്തെങ്കി ലും എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ വെട്ടിച്ച് ഇയാള്‍ കടന്നുകളയു കയായിരുന്നു.തുടര്‍ന്ന് കേസെടുക്കുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് നാല് ദിവസങ്ങള്‍ക്ക് മു മ്പ് അഗളിയില്‍ നിന്നും മോഷണം പോയതാണ് കെഎല്‍ 20 എന്‍ 2116 എന്ന നമ്പരിലുള്ള പള്‍സള്‍ ബൈക്ക് എന്ന് വ്യക്തമായത്. വിവ രം പൊലീസിന് കൈമാറുകയും ചെയ്തു.
ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് അഗളി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അന്വേഷണത്തി നിടെ ബൈക്ക് തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗളി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിര്‍ദേശാ നുസരണം എസ്‌ഐ പഴനിസ്വാമിയുടെ നേതൃത്വത്തില്‍ സിപിഒ മാരായ രതീഷ് കുമാര്‍,അജയന്‍ സികെ, എസ് സി പിഒ ജയന്‍ കെ എന്നിവര്‍ തിരുവനന്തപുരത്തെത്തി തിരച്ചില്‍ ആരംഭിച്ചു.ബൈക്ക് കൊണ്ട് പോയ യുവാവിന്റെ താമസ സ്ഥലത്തെത്തി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.പ്രതിയും ബൈക്കുമായല്ലാതെ തിരികെ പോകില്ലെന്ന് പൊലീസ് ഉറപ്പിച്ച് പറ ഞ്ഞു.പിന്നീട് ബൈക്ക് കിളിമാനൂരില്‍ നിന്നും ആറ് കിലോ മീറ്ററോ ളം അകലെയുള്ള നഗരൂര്‍ പെലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഉച്ചയോടെ ബൈക്ക് കണ്ടെടുക്കുകയായിരുന്നു.അഗളി പൊലീസ് സംഘം ബൈക്കുമായി ഇന്ന് അ്ട്ടപ്പാടിയിലേക്ക് തിരിക്കുകയായിരു ന്നു.നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒളിവിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.