കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കാന്‍ ഉണക്കപുല്ല് സംഭരിച്ചു വെച്ചി രുന്ന ഷെഡ്ഡിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കന്നുകാലി ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊ ഫസര്‍ ഹെഡ് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച രാത്രി ഏഴേ കാലോടെയാണ് ഷെഡ്ഡില്‍ തീപിടിത്തമുണ്ടാ യത്. വട്ട മ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണ ച്ചത്. ഉണ ക്കപുല്ല് തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സാമൂഹ്യവിരുദ്ധ രാണെന്നാണ് ആക്ഷേപം.ഉണക്കപുല്ല് വെച്ചിരുന്ന ഷെഡ്ഡില്‍ വൈ ദ്യുതി ബന്ധമില്ലെന്നും സ്വാഭാവിക തീപിടിത്തത്തിന് സാധ്യതയി ല്ലെന്നും പരാതിയില്‍ പറയുന്നു.ഗവേഷണ പ്രവര്‍ത്തനങ്ങളും കന്നു കാലി കള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതും തടയുന്നതിന് വേണ്ടി സാമൂഹ്യ വി രുദ്ധര്‍ മന:പൂര്‍വ്വം തീവെച്ച് നശിപ്പിച്ചതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാ ദിപ്പിച്ച 20 ടണ്ണോളം ഉണക്കപുല്ലാണ് അഗ്നിക്കിരയായതെന്ന് അധി കൃതര്‍ പറയുന്നു.