തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ വര്‍ധ നവ് മുന്‍ ആഴ്ചകളെ അപേക്ഷിച്ചു കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കി യുള്ള പരിശോധനയില്‍ ഈ മാസത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ച കളേക്കാള്‍ അവസാന ആഴ്ചയില്‍ രോഗവ്യാപനത്തിലെ വര്‍ധന കുറ ഞ്ഞതായി മന്ത്രി പറഞ്ഞു.ജനുവരി ഒന്നു മുതലാണു കേരളത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചത്. ഡിസംബര്‍ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി ആദ്യ ആഴ്ചയില്‍ രോഗ വ്യാപനത്തിലെ വര്‍ധന 45 ശതമാനം ഉയര്‍ന്നു. രണ്ടാമത്തെ ആഴ്ച ഇത് 148 ശതമാനമായി. മൂന്നാമത്തെ ആഴ്ചയില്‍ 215 ശതമാന മായി ഉയര്‍ന്ന വര്‍ധന ഈ ആഴ്ചയില്‍ 71 ശതമാനത്തിലേക്കു താഴ്ന്നു വെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരു ടെ എണ്ണം മൂന്നു ശതമാനം മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 40.6 ശതമാനം ഐ.സി.യു. ബെഡുകളില്‍ മാത്രമേ ഇപ്പോള്‍ രോഗിക ളുള്ളൂ. കോവിഡ്, കോവിഡ് ഇതര രോഗികളുടെ എണ്ണമാണിത്. വെ ന്റിലേറ്റര്‍ ഉപയോഗം 13 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപ ത്രികളിലെ 9.3 ശതമാനം ഐ.സി.യു ബെഡുകളിലും 9.99 ശതമാനം വെന്റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ. ഒമിക്രോണ്‍ മൂലമാ ണ് വലിയ തോതിലിലുള്ള രോഗവ്യാപനം സംസ്ഥാനത്തുണ്ടായി രി ക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെ യ്യുമ്പോള്‍ ഒമിക്രോണ്‍ താരതമ്യേന തീവ്രമല്ല. രോഗിയുമായി സമ്പര്‍ ക്കത്തില്‍ വരുന്ന മുഴുവന്‍ പേരും ക്വാറന്റീനില്‍ പോകേണ്ടതില്ല. രോഗിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരും പരിചരി ക്കുന്നവരും മാത്രം ക്വാറന്റീനിലായാല്‍ മതി.

സംസ്ഥാനത്ത് എം.ബി.ബി.എസ്. നേടിയിട്ടുള്ളവരും ടി.എം.സിയി ല്‍ താത്കാലികമോ സ്ഥിരമോ ആയ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ളവ രുമായ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും വൊള ന്ററി സേവനത്തിനിറങ്ങണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. രണ്ടു മാസ ത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ട്ടി ഫിക്കറ്റ് നല്‍കും. ടെലിമെഡിസിന്‍ സംവിധാനം ശക്തമാക്കുന്നതി നായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടുതലായി ഉപയോഗി ക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയില്‍ 40,000 നു മേല്‍ ആളുകള്‍ ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തി. അത്യാവശ്യ ഘ ട്ട ത്തില്‍ മാത്രം ആശുപത്രിയിലേക്ക് പോയാല്‍ മതിയെന്നും അല്ലാ ത്ത സാഹചര്യങ്ങളില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാ നം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍, ഗര്‍ഭിണി കള്‍, പ്രായംചെന്നവര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരു ടെ ആരോഗ്യനില യഥാസമയം അറിയുന്നതിന് അംഗന്‍വാടി വര്‍ ക്കേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവാകു ന്ന എല്ലാവരുമായും അതതു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരി ധിയില്‍ വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടും. ഏതെങ്കിലും കാരണവശാല്‍ ടെലഫോണിലോ മറ്റോ വിളിക്കാന്‍ കഴിയാതെ പോ യാല്‍ ദിശയുടെ 104, 1056 എന്നീ നമ്പറുകളിലും ജില്ലകളിലെ കോവി ഡ് കണ്‍ട്രോള്‍ റൂമുകളിലും ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാം. കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ കോളജു കളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഇന്നു സജ്ജമാകുമെന്നും മന്ത്രി പറ ഞ്ഞു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ എന്നി വരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!