പാലക്കാട്: ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി – സമ ത്വം – സാഹോദര്യം – സ്വാതന്ത്ര്യം എന്നിവ എല്ലായ്‌പ്പോഴും പാലിക്കേ ണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് വൈദ്യുതി വ കുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാന ത്ത് നടന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. വിവിധ ഭാഷ കള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവ പി ന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്‌കാരത്തില്‍ ത ളച്ചിടാനുള്ള ഏതു ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളിയായി രിക്കും.രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടുതലാണ്. കൃഷിക്കാരു ടെ മരണം എന്നാല്‍ കൃഷിയുടെ മരണമാണ്.താങ്ങുവില കര്‍ഷക അവകാശമാക്കി മാറ്റുന്ന നിയമനിര്‍മാണം കര്‍ഷകരുമായി കൂടിയാ ലോചിച്ച് നടപ്പാക്കേണ്ടതാണ്. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ലാഭ ത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് ഉറപ്പു വരുത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം ഉണ്ടാകേണ്ടതാ ണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കു ന്നതിനുള്ള പുതിയ ഫോര്‍മുലയും അതിന്റെ വിശദമായ രീതിശാ സ്ത്രവും പാര്‍ലമെന്റില്‍ നിയമം പാസാക്കി, നിയമപരിരക്ഷയോടു കൂടി നടപ്പാക്കേണ്ടതാണ്.
വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവത്ക്കരണത്തിന് ല ക്ഷ്യമിടുന്ന വൈദ്യുതി നിയമ ഭേദഗതി സമൂഹത്തിലെ പാര്‍ശ്വവ ത്ക്കരിക്കപ്പെട്ടവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഉള്‍പ്പടെ വൈ ദ്യുതി എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് വിരുദ്ധമാണ്. സ ഹകരണ മേഖലയിലെ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഗ്രാമീണ, കര്‍ഷ ക ജന വിഭാഗത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതാ ണ്. സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് ഗ്രാമീണ ഭാര തത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്.
സംസ്ഥാനത്തെ റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡ പകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാ ക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീ ക്ഷ മലിനീകരണവും വലിയൊരു പ്രശ്നമാണ്. റെയില്‍ വികസന ത്തിന്റെ ഭാഗമായി അര്‍ദ്ധ അതിവേഗ റെയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗ കര്യമൊരുക്കുന്ന പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ മേഖലയില്‍ വലിയ മാറ്റ ങ്ങളാണ് ഉണ്ടാവുക. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കുറഞ്ഞ നിര ക്കില്‍ ഹരിത വൈദ്യുതി നല്‍കാന്‍ കെ. എസ്.ഇ.ബി തയ്യാറാണ്. കെ റെയിലിന്റെ പ്രവര്‍ത്തന ചെലവിന്റെ 30 ശതമാനം വരുന്ന വൈദ്യുതി ചാര്‍ജ് കുറയുകയാണെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയു ന്നതും പദ്ധതി കൂടുതല്‍ ആകര്‍ഷകമാകുന്നതുമാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് പ്രവേശനമി ല്ലാതെയാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി, ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് കെ. സലീം, സബ് കലക്ടര്‍ ബല്‍പ്രീത് സിംഗ്, അസിസ്റ്റന്റ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം. കെ മണികണ്ഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.മീനാക്ഷിപുരം പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജെ.മാത്യൂ ന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ എ.ആര്‍.പോലീസ്, കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, ലോക്കല്‍ പോ ലീസ് പുരുഷ വിഭാഗം, ലോക്കല്‍ പോലീസ് വനിതാ വിഭാഗം എന്നി ങ്ങനെ നാല് പ്ലറ്റൂണുകള്‍ അണിനിരന്നു.