മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസ് വിചാരണയില്‍ സ്പെഷല്‍ പബ്ലിക് പ്രോസ്ക്യൂട്ടര്‍ ഹാജരായില്ല. ഇ തോടെ കേസ് വീണ്ടും മാര്‍ച്ച് 26 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച മണ്ണാര്‍ക്കാട് പട്ടിക ജാതി – പട്ടിക വര്‍ഗ സ്പെഷല്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ മധുവിന് വേണ്ടി ആരും ഹാജരായില്ല. എവിടെ സ്പെഷല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ എന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റി വെച്ചത്. കഴിഞ്ഞ നവമ്പര്‍ 15ന് കേസ് പരിഗണിച്ചപ്പോഴും സ്പെഷ ല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട വിചാരണക്ക് ഇരയാവുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഏറെ ചര്‍ച്ചയാ യിരുന്നു. കേസിനായി ആദ്യം ഒരു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂ ട്ടറെ നിയമിച്ചങ്കിലും ചില കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരു ന്നു. പിന്നീട് 2019 ആഗസ്റ്റിലാണ് വി.ടി രഘുനാഥിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.എന്നാല്‍ രഘുനാഥ് കേ സിലെ പ്രോസിക്യൂഷന് സ്ഥാനം ഒഴിയാന്‍ കത്ത് നല്‍കിയതായും പറയപ്പെടുന്നുണ്ട്.
