അലനല്ലൂര്‍: കൈരളി-മുറിയക്കണ്ണി റോഡില്‍ ആനക്കല്ല് പാലത്തി നോട് ചേര്‍ന്ന് തകര്‍ന്ന് കിടക്കുന്ന ഭാഗം ക്വാറി വേസ്റ്റിട്ട് താത്കാലി കമായി ഗതാഗതയോഗ്യമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇ തോടെ ഈ ഭാഗത്തെ യാത്രാദുരിതത്തിന് താത്കാലിക പരിഹാര മായി.
നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയില്‍ പാലത്തിന് സമീ പം റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നത് ഏറെ പ്രയാസം സൃ ഷ്ടിച്ചിരുന്നു.ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി കടന്ന് പോകുന്ന തിനാല്‍ ദിവസം തോറും ആഴമുള്ള കുഴികള്‍ രൂപപ്പെടുന്ന സാഹ ചര്യവുമാണ് നിലനിന്നിരുന്നത്.ചെറു വാഹനങ്ങള്‍ക്ക് അടിതട്ടാതെ പോകാന്‍ കഴിയാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ ത്തകര്‍ ശ്രമദാനവുമായി രംഗത്തിറങ്ങിയത്.പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍,ഡിവൈഎഫ്‌ഐ നേതാക്കളായ നുസൈബ് ആലിക്കല്‍,അനീസ് തയ്യില്‍,ആഷിഖ് പൂതാനി, ഷാഹി റലി,സാഹിര്‍,റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
റോഡിന്റെ ശോചനീയാവസ്ഥ എംപി,എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പരിഹാരം കാണാന്‍ അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് പ്രദേശവാസി കളുടെ പ്രതീക്ഷ.