കോട്ടോപ്പാടം:കാട്ടതീക്കെതിരെ നാടിനെയുണര്‍ത്തി നടന്ന ബോധ വല്‍ക്കരണ റാലി ശ്രദ്ധേയമായി. കോട്ടോപ്പാടം കെഎഎച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും വനംവകുപ്പും സംയുക്തമായാണ് കച്ചേരിപ്പറമ്പില്‍ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ റാലി നടത്തിയത്.ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന റാലി യില്‍ കോട്ടോപ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ്എസ് യൂണിറ്റംഗങ്ങള്‍ പങ്കെടുത്തു. കച്ചേരി പറമ്പ് എഎം എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, വനസംരക്ഷണ സമിതി പ്രവര്‍ ത്തകര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. കച്ചേരിപ്പറമ്പി ല്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ കോട്ടോപ്പാടം പഞ്ചായ ത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍, മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി, എഴുത്തുകാരന്‍ ടിആര്‍ തിരുവിഴാംകുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയ കൃഷ്ണന്‍,ഒ.ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മരായ സി രാജേഷ് കുമാര്‍,ജി.ഗിരിജ,പി.ഷാഹിന ബീഗം,സി.അന്‍സീറ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് വരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടുതീ ബോധവല്‍ക്കരണം നടക്കുന്നത്.