മണ്ണാര്‍ക്കാട്: നന്‍മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ന ഗരത്തില്‍ നടത്തിയ ഹ്രസ്വദൂര സൈക്കിള്‍ സവാരി ആവേശമായി. നന്‍മ ഫൗണ്ടേഷന്റെ ആഗോള രൂപമായ മിഷന്‍ ബെറ്റര്‍ ടുമോറോ രൂപീകരണവുമായി ബന്ധപ്പെട്ട് ലോകത്ത് എല്ലാ പ്രദേശത്തും ഒരേ സമയം ഒരേ യൂണിഫോമില്‍ ഹ്രസ്വദൂര സൈക്കിള്‍ സവാരി നട ത്തുന്നതിന്റെ ഭാഗമായാണ് നന്‍മ ഫൗണ്ടേഷന്‍ മണ്ണാര്‍ക്കാട് ഘട കവും സൈക്കിള്‍ സവാരി നടത്തിയത്.ഡിവൈഎസ്പി വിഎ കൃഷ്ണ ദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.എംഇഎസ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് നെല്ലിപ്പുഴ ജംഗ്ഷനിലെത്തി തിരിച്ച് റൂറല്‍ ബാങ്ക് ഓഡി റ്റോറിയത്തില്‍ സൈക്കിള്‍ സവാരി സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗം നന്‍മ ഫൗണ്ടേഷന്‍ ജില്ലാ വൈസ് പ്രസിഡ ന്റ് എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.നന്മയുടെ മാതൃകാപര മായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യ സേവന രംഗത്ത് ജി ല്ലയില്‍ മികവുറ്റ രീതിയില്‍ നടക്കുന്നുണ്ടെന്നും മണ്ണാര്‍ക്കാടും നന്മ ഫൗണ്ടേഷന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മു ന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സീനിയര്‍ കോ ഓര്‍ഡിനേറ്റര്‍ ഹസ്സന്‍ ബാബു അധ്യക്ഷനായി. സ്‌പെ ഷ്യല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആര്‍ രാഹുലിനെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖ് മൊമെന്റോ നല്‍ കി ആദരിച്ചു.ട്രഷറി ഓഫീസര്‍ പ്രദീപ്,രാജലക്ഷ്മി ടീച്ചര്‍,അലവി മാ സ്റ്റര്‍,മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ് ഭാരവാഹികളായ മുനീര്‍ മാസ്റ്റര്‍, അസ്ലം കെഎച്ച്,അബ്ദു ഒമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.കോ ഓര്‍ ഡിനേറ്റര്‍മാരായ കെ വി അമീര്‍ സ്വാഗതവും നാസര്‍ ചിറക്കല്‍പ്പടി നന്ദിയും പറഞ്ഞു.