രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധം,മുന്‍കൂര്‍ അനുമതി വേണം
അഗളി: അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ വ്യക്തികള്‍, സം ഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ നിയ ന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തി ഉത്തരവിറങ്ങി.അട്ടപ്പാടി നോഡല്‍ ഓഫീസറായ ഒറ്റപ്പാ ലം സബ്കലക്ടര്‍ ശിഖ സുരേന്ദ്രനാണ് ഉത്തരവിറ ക്കിയത്. ചിലവ്യക്തി കളും സംഘടനകളും ആദിവാസി ഊരുകളി ല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ചാരിറ്റി പ്രവര്‍ത്തകനെന്ന പേരില്‍ ഊരിലെത്തിയ ആള്‍ക്കെതിരെ കേസെ ടുത്തിരുന്നു.ഊരിലുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കുന്ന തായും അവരെ ചൂഷണം ചെയ്യുന്നതായും നിരവധി പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചു.ഈ സാഹചര്യ ത്തിലാണ് നിലവിലു ള്ള നിബന്ധനകള്‍ പരിഷ്‌കരിച്ച് സബ്കലക്ടര്‍ ഉത്തരവിറക്കിയത്.
അട്ടപ്പാടി മേഖലയിലും പട്ടികവര്‍ഗ ഊരുകൡും പഠനം,ഗവേഷ ണം,സര്‍വേ,ക്യാമ്പ് ഭക്ഷ്യകിറ്റ്,മരുന്ന് മറ്റ് അവശ്യവസ്തുക്കളുടെ വി തരണം എക്‌സിബിഷന്‍ എക്‌സ്‌പോ വീഡിയോ ഫോട്ടോ ചിത്രീക രണം പട്ടികവര്‍ഗ വിഭാഗക്കാരുമായുള്ള അഭിമുഖം,മറ്റു സാമൂഹ്യ സേവനങ്ങള്‍ മുതലായവ നടത്തുന്നതിന് നോഡല്‍ ഓഫീസറുടെ അനുമതി വേണം.നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും കാല യളവും വ്യക്തമാക്കി ഒരു മാസം മുമ്പെങ്കിലും നോഡല്‍ ഓഫീസ ര്‍ക്ക് അപേക്ഷ നല്‍കണം.അപേക്ഷയുടെ പകര്‍പ്പ് നിര്‍ബന്ധമായും അട്ടപ്പാടി ഐടിഡിപി പ്രോജക്ട് ഓഫീസര്‍ക്ക് നല്‍കണം.പ്രോജക്ട് ഓഫീസര്‍ വിശദമായി പരിശോധിച്ച് ആവശ്യമെങ്കില്‍ പൊലീസ്, ഹെല്‍ത്ത് ഉള്‍പ്പടെയുള്ള മറ്റുവകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യ മാക്കി അനുമതി നല്‍കും.അനുമതി നല്‍കുന്ന ഉത്തരവിന്റെ പക ര്‍പ്പ് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍,ഡിവൈഎസ്പി/എഎസ്പി അഗളി എന്നിവര്‍ ക്ക് കൈമാറും.
കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമേ ഊ രുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കൂ.പ്രവര്‍ത്തനങ്ങളി ല്‍ പങ്കെടുക്കുന്നവരില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടാവുക യാണെങ്കില്‍ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തി വെക്കണം.കോവിഡ് പ്രോ ട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഉറപ്പു വരുത്തണം.പഠനം നടത്തുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍,മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവയിലേതെങ്കിലുമൊന്ന് ജില്ലാ ദുരന്ത നിവാരണ അ തോറിറ്റി പ്രഖ്യാപിച്ചാല്‍ ആ പ്രദേശങ്ങളില്‍ ഊരു സന്ദര്‍ശനമോ മറ്റു പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ല.മുന്‍കൂര്‍ അനുമതി ലഭിച്ച് നട ത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ പട്ടികവര്‍ഗക്കാരുടെ നിര്‍ദേശങ്ങളോ തടസ്സവാദങ്ങളോ ഉണ്ടായാല്‍ അവ പ്രത്യേകം പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളും വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് അവസാനി പ്പിക്കണം.ഒരു കാരണവശാലും പട്ടികവര്‍ഗ സങ്കേതങ്ങളില്‍ രാത്രി തങ്ങാന്‍ അനുവദിക്കില്ല.ഇക്കാര്യം അഗളി ഡിവൈഎസ്പി/എഎസ്പി ഉറപ്പു വരുത്തണം.
വനമേഖലയിലുള്ള ഊരുകള്‍ സന്ദര്‍ശിക്കുന്നതിനും വനമേഖലയി ല്‍ പ്രവേശിക്കുന്നതിനുമുള്ള അനുമതി വനംവകുപ്പില്‍ നിന്നും നേട ണം.പട്ടികവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു മേല്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ 1989ലെ പട്ടികജാതി/പട്ടികവര്‍ക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സബ് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.