പട്ടാമ്പി: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളാ ണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി തിരുവേഗ പ്പുറ-മുതുതല-പരുതൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കു ടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം പരുതൂര്‍ കരുവാന്‍പടി റ യാന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരു ന്നു മന്ത്രി. പട്ടാമ്പിയില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ തടയണ നിര്‍മ്മിച്ച് ജലവിതരണം സുഗമമാക്കാനുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളമാണ് സര്‍ക്കാരിന്റെ സ്വപ്നമെ ന്നും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ജലവി ഭവ വകുപ്പ് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 115 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സമഗ്ര കുടിവെ ള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനത്തിന് മുന്‍പ് തന്നെ പദ്ധതി പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറ ഞ്ഞു. മാഞ്ഞാമ്പ്ര ആസാദ് സ്‌കൂളിന് സമീപം 16 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണശാല, 47 ലക്ഷം ലിറ്റര്‍ സംഭരണ ശേ ഷിയുള്ള ഉന്നതതല ജലസംഭരണി -അനുബന്ധ ഘടകങ്ങള്‍, കാര മ്പത്തൂരില്‍ കിണര്‍, പമ്പ് ഹൗസ് എന്നിവയാണ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലായി 356 കിലോമീറ്റര്‍ ദൂരത്തില്‍ വിതരണശൃംഖല സ്ഥാപിച്ച് 13,592 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. പരുതൂരില്‍ 115 കിലോമീറ്ററും മുതുതല യില്‍ 118 കിലോമീറ്ററും തിരുവേഗപ്പുറ യില്‍ 123 കിലോ മീറ്റര്‍ ദൂരത്തിലുമാണ് പെപ്പ് കണക്ഷനുകള്‍ നല്‍കുന്നത്.

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനായ പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ മുഖ്യാതിഥിയായി. പട്ടാമ്പി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ഗ്രാമപഞ്ചായത്ത് പ്ര സിഡന്റുമാരായ എ.പി. എം സക്കറിയ, എം.ടി മുഹമ്മദാലി, എ. ആനന്ദവല്ലി, ജലവിഭവ വകുപ്പ് ഉത്തര മേഖലാ ചീഫ് എന്‍ജിനീയര്‍ ലീനാകുമാരി, പാലക്കാട് പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. രതീഷ്‌കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനി ധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!