മണ്ണാര്‍ക്കാട്: 2021 കടന്നുപോകുമ്പോള്‍ മണ്ണാര്‍ക്കാടിനും അഭിമാനി ക്കാന്‍ നേട്ടങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനം നാട്ടുകല്‍- താണാവ് ദേ ശീയപാത നവീകരിച്ചതോടെ നഗരത്തിന് കൈവന്ന പുതിയമുഖമാ ണ്. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെ നീളുന്ന നഗരം മോടിപിടിപ്പി ച്ചതാണ്. നവീകരണം പൂര്‍ത്തിയായ റോഡ്, കൈവരികള്‍, യാത്ര ക്കാര്‍ക്ക് സുഗമമായി നടക്കാന്‍ നടപ്പാതകള്‍, വാഹനങ്ങള്‍ക്ക് പാര്‍ ക്കു ചെയ്യാന്‍ കട്ടവിരിച്ച ഭാഗം.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. 2017 ലാണ് ദേശീയപാതയുടെ നവീകരണം ആരംഭിച്ചത്. പാതയ്ക്ക് വീ തി കൂട്ടേണ്ടി വരുമ്പോഴുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രവൃത്തികള്‍ നീണ്ടുപോയത്. എങ്കിലും മണ്ണാര്‍ക്കാട് നഗരവീഥി കള്‍ പ്രവൃത്തികളുടെ ഭാഗമായി സുന്ദരമായി. ഇനി തദ്ധേശസ്ഥാ പനങ്ങളുടെ ഭാഗമായുള്ള മോടിപിടിപ്പിക്കലും ഗതാഗത പരിഷ്‌കാ രവുംകൂടി നടപ്പായാല്‍ നഗരത്തിന്റെ സൗന്ദര്യം വര്‍ധിക്കുമെന്ന തില്‍ സംശയമില്ല.
നവീകരണം വൈകുന്നതില്‍ പ്രതിഷേധ പരമ്പരങ്ങള്‍ അരങ്ങേറി യ എംഇഎസ് കോളജ് -പയ്യനെടം റോഡിന്റെ പ്രവൃത്തികള്‍ പുന രാരംഭിച്ചത് ആശ്വാസവും നേട്ടവുമായി. 2018 ഡിസംബറിലാണ് എംഇഎസ് കല്ലടി കോളേജ് പയ്യനടം മൈലാമ്പാടം 10 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 16.5 കോടി രൂപ ചെലവില്‍ നവീകരണം ആരംഭിച്ചത്. അശാസ്ത്രീയ നിര്‍മാണ പ്രവൃത്തികള്‍മൂലം പ്രവൃത്തികള്‍ നിലക്കുകയായിരുന്നു. നീണ്ട സമരങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും ശേഷമാണ് അടുത്തി ടെ നവീകരണം പുനരാരംഭിച്ചത്.
അണിഞ്ഞൊരുങ്ങി കാഞ്ഞിരപ്പുഴ
കാഞ്ഞിരപ്പുഴ ഡാമിലേയും ഉദ്യാനത്തിലെ വിനോദസഞ്ചാര സാധ്യ തകള്‍ക്ക് ആക്കംകൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. മലമ്പുഴ മോഡല്‍ നവീകരണമാണ് നടക്കുന്നത്. കൂടാതെ ചെക്ക്ഡാം നവീകരണത്തിന്റെ ഭാഗമായി ചെക് ഡാമിനോട് ചേര്‍ ന്നാണ് പുതിയ ഉദ്യാനം നിര്‍മ്മിക്കാനും പദ്ധതിയായി. ലോക ബാങ്കി ന്റെ സഹായത്തോട് മൂന്ന് കോടി രൂപയാണ് ഇതിന് അനുവദിച്ചി ട്ടുള്ളത്. കാഞ്ഞിരപ്പുഴ ഡാമില്‍ മിനി ഹൈഡ്രോ പവര്‍ പ്ലാന്റിന് സാധ്യതാപഠനം നടത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവ സം കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതും പ്രതീക്ഷ കള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.ആറുമാസമെങ്കിലും ജലലഭ്യത ഉറപ്പുവരു ത്താനായാല്‍ മിനി ഹൈഡ്രോ പവര്‍ പ്ലാന്റ് ആരംഭിക്കാനാകുമെ ന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ം. കാഞ്ഞിരപ്പുഴ ഡാമില്‍ ഇത് നടപ്പിലാക്കാന്‍ ആവുമോ എന്ന് വിദഗ്ധര്‍ പഠനം നടത്തണം. വൈ കാതെ സാധ്യത പഠനം നടത്തി വിദഗ്ധരുടെ അഭിപ്രായം കാഞ്ഞിര പ്പുഴ ഡാമില്‍ പ്ലാന്റ് നടത്താമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ തുടര്‍ നടപ ടിയുമായി മുന്നോട്ട് പോവുമെന്നും മന്ത്രി പറഞ്ഞു.
മണ്ണാര്‍ക്കാട് 220 കെ.വി.സബ് സ്റ്റേഷന്‍
മണ്ണാര്‍ക്കാട് താലൂക്കിലെ വൈദ്യൂതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് 220 കെ.വി.സബ് സ്റ്റേഷന് വേണ്ടിയുള്ള ഡി.പി.ആര്‍.അഗീകരിച്ചു.നിലവിലെ 110 കെ.വി.സബ് സ്റ്റേഷന്റെ ഇടതുഭാഗത്തായിട്ടാണ് 220 കെ.വി.സബ് സ്റ്റേഷന്‍ വരുന്നത്.
ആധിയൊഴിയാതെ മലയോരമേഖല
വന്യമൃഗശല്യംമൂലം പൊറുതിമുട്ടുന്ന മലയോരമേഖലയുടെ ആശ ങ്കകളും ഭീതിയും അകറ്റാന്‍ ഇനിയും അധികൃതര്‍ക്ക് കഴിയാത്ത തും ശാശ്വതപരിഹാരം കണ്ടെത്താനാവാത്തതും വലിയ വീഴ്ചയാണ്. പ്രത്യക്ഷത്തില്‍ മലയോരമേഖലയിലെ ജനങ്ങള്‍ പ്രതിസന്ധിയുടെ നടുക്കയത്തിലാണ്. ആനമൂളി, തത്തേങ്ങലം, കരടിയോട്, കോട്ടോ പ്പാടം,തിരുവിഴാംകുന്ന് ഭാഗങ്ങളിലെല്ലാം വന്യമൃഗങ്ങളിറങ്ങി വ്യാ പകമായി കൃഷിനശിപ്പിക്കുന്നു. കര്‍ഷകരുടെ ഒരായുസിന്റെ അ ധ്വാനമാണ് കാട്ടാനകള്‍ ഒരു രാത്രികൊണ്ട് തകര്‍ക്കുന്നത്. പുലി, കടുവ തുടങ്ങിയവയും ജനവാസമേഖലകളിലിറങ്ങുന്നത് നാട്ടുകാ രെ ഭീതിയിലാഴ്ത്തുകയാണ്. തത്തേങ്ങലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടും പുലി കെണിയിലകപ്പെട്ടിട്ടില്ല. വനാതിര്‍ ത്തികളില്‍ ഫെന്‍സിംഗുകള്‍ പൂര്‍ണമാകാത്തതും തകര്‍ന്നത് അറ്റകുറ്റപ്പണി നടത്താത്തതുമെല്ലാം വന്യമൃഗങ്ങള്‍ക്ക് കാടിറങ്ങാന്‍ അനുഗ്രഹമാകുന്നു.
കല്ലടിയുടെ ദു:ഖമായി ഒയിനാം ഒജിത്ത്
കല്ലടി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ഥിയും സംസ്ഥാന കായികതാരവുമായ മണിപ്പൂരി സ്വദേശി ഒയിനാം ഒജിത്ത് സിംഗ് വാഹനാപകടത്തില്‍ മരിച്ചത് തീരാ നഷ്ടമായി. . മണിപ്പൂരില്‍ ബൈ ക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നായിരു ന്നു ദാരുണാന്ത്യം. കഴിഞ്ഞ നാല് വര്‍ഷമായി കല്ലടിയുടെ കായിക താരമാണ് ഒയിനാം. ഹൈ ജംപിലും, ഡിസ്‌ക്കസ്സ് ത്രോയിലും കല്ലടി ക്ക് വേണ്ടി സില്‍വര്‍ മെഡല്‍ നേടിയിട്ടുണ്ട്.