കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതി യ ഉദ്യാനം നിലവിലെ ഉദ്യാനത്തില്‍ നിന്നും വ്യത്യസ്ഥത വരുത്തി നിര്‍മിക്കാനും നിര്‍ദിഷ്ട ഉദ്യാനത്തിലേക്ക് സ്റ്റീല്‍ ബ്രിഡ്ജ് നിര്‍മിക്കാ നും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാ യ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍ കി.കാഞ്ഞിരപ്പുഴ ഡാമില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കളക്ട ര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.
കാഞ്ഞിരപ്പുഴ ഉദ്യാനത്തോടു ചേര്‍ന്ന ചെക് ഡാമിന് സമീപത്തായാ ണ് മൂന്ന് കോടി രൂപ ലോക ബാങ്ക് ധനസഹായത്തോടെ ഉദ്യാനം നി ര്‍മിക്കുന്നത്.ചെക് ഡാം നവീകരണം ജനുവരിയില്‍ ആരംഭിക്കാനു ള്ള ടെണ്ടര്‍ നടപടികള്‍ അധികൃതര്‍ നേരത്തെ പൂര്‍ത്തീകരിച്ചിരു ന്നു.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കു ന്നുണ്ട്.ഉദ്യാന നവീകരണം ജനുവരിയില്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴയിലെത്തുന്ന വിനോദ സഞ്ചാ രികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുക,തകരാറിലായ വൈദ്യുതി വെ ളിച്ച സംവിധാനം വിപുലപ്പെടുത്തുക,ഉദ്യാനത്തിനകത്ത് ആവശ്യ മായ ഭാഗങ്ങളില്‍ പെയിന്റിംഗ് നടത്തുക,സീസണുകളില്‍ ഫ്‌ളവ ര്‍ഷോ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേ ശങ്ങളും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കോങ്ങാട് എംഎല്‍എ അഡ്വ.കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ഉദ്യാന വികസന സമിതി യോഗം ചേരുകയും ഉദ്യാ നത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാനും വാഹന പാര്‍ക്കിം ഗ് വിപുലപ്പെടുത്താനും തീരുമാനിച്ചിരുന്നു.ഉദ്യാനത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുക. ഇ ക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നതിനായാണ് ജില്ലാ കലക്ടര്‍ കഴി ഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിലെത്തിയത്.ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,ജലസേചന വകുപ്പ് എക്‌സിക്യു ട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബ് കോട്ടൂര്‍,ഓവര്‍സിയര്‍ ബിജു, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയര്‍ ജില്ലാ കലക്ടറെ അനുഗമിച്ചു.