അലനല്ലൂര്‍ : ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയായ ‘ജീവ’ എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് ഹോം കെയര്‍ വാഹനം കൈമാറി. ബൊലേറോ വാഹനമാണ് നല്‍കിയത്. ജീവ എടത്ത നാ ട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുന്ന രണ്ടാമത്തെ വാഹനമാണിത്. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ നടന്ന താക്കോല്‍ദാന ചടങ്ങ് ജീവയുടെ ആദ്യ ചീ ഫ് കോര്‍ഡിനേറ്റര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ് ബൈജു പാറക്കോട് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ജില്ലാ സെക്രട്ടറി പ്രദീപ് കൂറ്റനാട് പാലിയേറ്റീവിന്റെ പ്രസക്തിയെ കുറിച്ച് ക്ലാസെടുത്തു. ചടങ്ങില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ജീവ അംഗങ്ങള്‍ക്കുള്ള സ്‌നേഹാദരവും ജീവകാരു ണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുള്ള ആദരവും നടന്നു. ബാപ്പു തുവ്വശ്ശേരി, എ.പി മാനു, മുഫീന എനു, ടി.പി നൂറുദ്ദീന്‍, പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് ചതുരാല, അയ്യൂ ബ് മുണ്ടഞ്ചേരി, മുബഷിര്‍ എന്നിവര്‍ സംസാരിച്ചു. ജീവ ജനറല്‍ സെ ക്രട്ടറി ആസിഫ് ഫസല്‍ സ്വാഗതവും നിസാര്‍ പള്ളിപ്പെറ്റ നന്ദിയും പറഞ്ഞു.
