കോട്ടോപ്പാടം: കര്‍ഷകരും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വനം, റവന്യൂ വകുപ്പുകളുടെ സംയു ക്ത വനാതിര്‍ത്തി സര്‍വേ തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ പുന രാരംഭിച്ചു.ഇരട്ടവാരി മണലടി ഹംസയുടെ സ്ഥലത്താണ് ബുധനാഴ്ച സര്‍വേ നടത്തിയത്.അതേ സമയം കര്‍ഷകരും, വനംവകുപ്പും തഹ സില്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകരുടെ ഭൂമിയില്‍ സര്‍ വേ കല്ലുകള്‍ സ്ഥാപിക്കാതെ താത്കാലികമായി അടയാളം സ്ഥാപി ച്ചു ഭൂമി അളന്ന് തിട്ടപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച വീണ്ടും ഇരട്ടവാരിയില്‍ ആരംഭിച്ച സര്‍വേയില്‍ വനം വ കുപ്പ് കല്ല് സ്ഥാപിക്കാന്‍ തീരുമാനിച്ചത് കര്‍ഷകര്‍ തടഞ്ഞു. വനം വ കുപ്പ് ഏറെ നേരം കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും കല്ല് സ്ഥാപിക്കാനുള്ള നീക്കത്തെ കര്‍ഷകര്‍ എതിര്‍ത്തു. ഇതോടെ കല്ലു കള്‍ സ്ഥാപിക്കാതെ താത്കാലികമായി അടയാളം വെച്ച് വനംവകു പ്പ് സര്‍വേ നടത്തുകയായിരുന്നു.
1977ലെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വനാതിര്‍ത്തി നിര്‍ണ യ സര്‍വേ നടക്കുന്നത്.അന്ന് സ്ഥാപിച്ച 90 ശതമാനം കല്ലുകളും നില വിലുണ്ട്.കാണാതായ പത്ത് ശതമാനം ഭാഗത്താണ് സര്‍വേയുടെ ഭാഗ മായി കല്ലിടുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാ ല്‍ പുതുതായി കല്ലിടുന്നത് അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറ യുന്നത്.ബുധനാഴ്ച വൈകീട്ട് അമ്പലപ്പാറ ഫോറസ്റ്റ് ഓഫീസില്‍ സൈ ലന്റ് വാലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ കര്‍ഷക സംരക്ഷ ണ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും കല്ലിടുന്ന നട പടി അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെ കര്‍ഷകര്‍ ഉറച്ച് നില്‍ ക്കുകയായായിരുന്നു.കര്‍ഷക സംരക്ഷണ സമിതി ഭാരവാഹിക ളായ ജോയി പരിയാത്ത്,തങ്കച്ചന്‍ തുണ്ടത്തില്‍,ഉസ്മാന്‍ ചേലോക്കോ ടന്‍,അലി തയ്യില്‍,ദേവരാജ് വെട്ടിക്കാട്ടില്‍,സമീര്‍ പാറോക്കോട്ട് എ ന്നിവര്‍ സംബന്ധിച്ചു.
സര്‍വേയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് കര്‍ഷ കരുടെ വിപുലമായ യോഗം അമ്പലപ്പാറ എല്‍പി സ്‌കൂളില്‍ ചേരു മെന്ന് കര്‍ഷക സംരക്ഷണ സമിതി അറിയിച്ചു.സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍,റേഞ്ച് ഓഫീസര്‍ ഉള്‍പ്പടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും.