അലനല്ലൂര്‍: ഇബ്‌നു അലി എടത്തനാട്ടുകരയുടെ ഓര്‍മകളുടെ ഓല പ്പുരയില്‍ എന്ന ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെ യ്തു.പുസ്തകത്തിലെ കഥാപാത്രങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ ചേ ര്‍ന്നാണ് രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്.പുസ്തകത്തിലെ കഥാത ന്തുവായ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂ ള്‍ പരിസരത്ത് ‘കട്ടനും കഥാപാത്രങ്ങളും’ എന്ന് പേരിട്ട ഈ വേറിട്ട പ്രകാശനം നടന്നത്.കഥാപാത്രങ്ങളായ ഡോ. സി.എം. രാജന്‍,പലച രക്ക് വ്യാപാരി എന്‍.കെ. സലാം, മുന്‍ അധ്യാപകരായ എ.മുകുന്ദന്‍ മാസ്റ്റര്‍ മാസ്റ്റര്‍, എന്‍.കെ.മമ്മദ് മാസ്റ്റര്‍,ടി.കെ. മുഹമ്മദ് മാസ്റ്റര്‍, സി. എച്ച്. റഹ്മത്ത് മാസ്റ്റര്‍ എന്നിവരും പഴയ ചായക്കടക്കാരന്‍ കെ ടി മു ഹമ്മദ് എന്ന നാണി,സി.എന്‍. സുബൈര്‍,ഗഫൂര്‍ പടുവമ്പാടന്‍, സ ക്കീര്‍ ഹുസൈന്‍ ചാലിയന്‍,അബ്ദുല്‍ ലത്തീഫ് പള്ളിപ്പെറ്റ, അഖ്ബ റലി പാറോക്കോട്ട്, യു.പി. അബ്ദുല്‍ ഗഫൂര്‍ കെ.അബൂബക്കര്‍ മാസ്റ്റര്‍, കെ.വി.ബഷീര്‍എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠ ത്തൊടി അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.അബൂബക്കര്‍ അധ്യ ക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി.അക്ബര്‍ അലി,എം.സിബ്ഗത്തുള്ള, എം.പി.എ ബക്കര്‍ മാസ്റ്റര്‍, എന്‍.കെ മമ്മദ് മാസ്റ്റര്‍, സി.എന്‍ സുബൈ ര്‍, മോഹനകൃഷ്ണന്‍, സാബു വര്‍ഗീസ്, നീലകണ്ഠന്‍, സീനത്ത് അലി, സി.സക്കീര്‍ ഹുസൈന്‍, കെ.ടി നാണി, വി.പി റഹീസ്, സിബിന്‍ ഹരിദാസ്, സി.എച്ച് റഹ്മത്ത്, ടി.കെ മുഹമ്മദ്, ഭാസ്‌കരന്‍, സലാം സുറുമ എന്നിവര്‍ സംസാരിച്ചു.