അഗളി:അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ സംസ്ഥാന സര്‍ ക്കാരും കിഫ്ബിയും തുടരുന്ന അവഗണനക്കെതിരെയും തുടര്‍ക്ക ഥയാകുന്ന ശിശുമരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ അട്ടപ്പാടിയില്‍ യാചനാ സമരം നടത്തി.അട്ടപ്പാടിയിലെ അ ടിസ്ഥാപരമായ വികസനങ്ങളില്‍ നിരുത്തരവാദപരമായ സമീപന ങ്ങള്‍ സ്വീകരിക്കുകയും ആരോഗ്യ വികസന ക്ഷേമ പ്രവര്‍ത്തനങ്ങ ള്‍ക്ക് ഫണ്ട് ഇല്ലാത്ത സംസ്ഥാന സര്‍ക്കാരിനായി ഗൂളിക്കടവ് ടൗണി ല്‍ തോര്‍ത്ത് വിരിച്ച് ഫണ്ടിന് യാചിച്ചായിരുന്നു സമരം.കിഫ്ബിയി ലെ പൊള്ളത്തരം പൊതുസമൂഹത്തിനു മുമ്പില്‍ ഓട്ടന്‍തുള്ളല്‍ ഗാ നം അവതരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ വിശദീകരിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെ യ്തു.യൂത്ത് കോണ്‍ഗ്രസ് അഗളി മണ്ഡലം പ്രസിഡന്റ് ടിറ്റു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പര്‍ പി സി ബേബി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ജില്ലാ കമ്മിറ്റി അംഗം സമ്പത്ത് ആലാ മരം, മണ്ഡലം കോണ്‍ഗ്രസ് പ്രസി ഡണ്ട് മാരായ കെ ജെ മാത്യു, കനക രാജ്. എം, ഡിസിസി മെമ്പര്‍ എം ആര്‍ സത്യന്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ കെ രഘൂ ത്തമന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ മണിക ണ്ഠന്‍ വണ്ണാം തറ, സതീഷ് ആനക്കല്ല്, നിയോജക മണ്ഡലം ഭാരവാ ഹികളായ സതീഷ്. എ.സി, സബിന്‍ ഓട്ടുപാറ, ടീന്‍സ് പാക്കുളം, രഞ്ജിത്ത് ഷോളയൂര്‍, അക്ഷയ് കട്ടേക്കാട്, ശിവന്‍ ഗലസി, കോണ്‍ ഗ്രസ് നേതാക്കളായ പി എം ഹനീഫ, സുനില്‍. പുത്തൂര്‍, ജോബി കുരീക്കാട്ടില്‍, സാബു കെ. പി, മുഹമ്മദ് നാസര്‍, റോസിലി മാത്യു, സെന്തില്‍ ആനക്കല്ല്, ജി ഷാജു, കെ ടി ബെന്നി, എംസി ഗാന്ധി, തുട ങ്ങിയവര്‍ പങ്കെടുത്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭിക്ഷയെടുത്തു സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും അഗളി പോസ്റ്റ് ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് അയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!