മണ്ണാര്‍ക്കാട് : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മ ണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായ് സ്‌നേഹം സപര്‍ശം പദ്ധതി തുടങ്ങി.നിരാലംബരായ 25 വിദ്യാര്‍ത്ഥി കളുടെ അഞ്ചു വര്‍ഷത്തെ എല്ലാ വിദ്യാഭ്യാസപരമായ ചെലവുകളും സംഘടന ഏറ്റെടുക്കുന്നതാണ് ഈ പദ്ധതി. ആറ് ലക്ഷം രൂപയുടെ ഗുരുസ്പര്‍ശം പദ്ധതിക്ക് ശേഷമാണ് സ്‌നേഹസ്പര്‍ശം നടപ്പാക്കുന്നത്. എസ്. എസ് എസ് എല്‍ സി പ്ലസ് ടു എ പ്ലസ് വിജയികളെയും വ്യത്യ സ്തമായ നേട്ടങ്ങള്‍ കൈവരിച്ച അധ്യാപകരെയും ആദരിച്ചു. സം സ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.നൗഷാദ് ബാബു അധ്യക്ഷനായി. പി ഹരിഗോവിന്ദ ന്‍, സി.പ്രദീപ്, എന്‍.ജയപ്രകാശ്,പി.സി ബേബി,ഗിരീഷ് ഗുപ്ത,ഷാ ഹിദ റഹ്മാന്‍,ബി സുനില്‍കുമാര്‍, അസീസ് ഭീമനാട്, വി ഉണ്ണികൃഷ്ണ ന്‍, ജി.രാജലക്ഷ്മി, ഷാജി എസ് തെക്കേതില്‍, എം വിജയരാഘവന്‍, കെ ശ്രീജേഷ്,പി.കെ അബ്ബാസ്, ജാസ്മിന്‍ കബീര്‍, ബിജു ജോസ് , ഹ ബീബുള്ള അന്‍സാരി, സക്കീര്‍ ഹുസൈന്‍ പി ,യു.കെ ബഷീര്‍, ബി ന്ദു പി ജോസഫ് സംസാരിച്ചു.
