മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ മേഖലയില്‍ 2019 – 2020 വര്‍ഷത്തെ മി കവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മണ്ണാര്‍ക്കാട് കോ-ഓപ്പറേ റ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്കു ലഭിച്ച പുരസ്‌കാരവും, ക്യാഷ് അവാര്‍ഡും സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവനില്‍ നിന്നും ഡയറക്ടര്‍ അഡ്വ.കെ.സുരേഷ്, സെക്രട്ടറി എം.മനോജ് എന്നി വര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.68-ാമത് അഖിലേന്ത്യാ സഹകരണ വാരാ ഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സമാപന സമ്മേളന ത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ ചൂഷണ വിമുക്തമാക്കി , സാമൂ ഹ്യ നീതി ഉറപ്പു വരുത്തി ഡൊണേഷനോ , ക്യാപിറ്റേഷന്‍ ഫീസോ കൂടാതെ ചുരുങ്ങിയ ചിലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കി വരു ന്നു.വിദ്യാഭ്യാസ രംഗത്ത് സംഘം നടത്തി വരുന്ന മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.സംഘത്തിനു കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടു കൂ ടിയ പാലക്കാട് ജില്ലയിലെ ഏക സഹക രണ കോളേജായ യൂണിവേ ഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഉള്‍പ്പെടെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പി.കെ.ശശി ചെയര്‍മാനും . ഡോ. കെ.എ. കമ്മാപ്പ വൈസ് ചെയര്‍ മാനുമായ ഭരണസമിതിയാണ് ഈ ജനകീയ വിദ്യാഭ്യാസ സംരംഭ ത്തിന് നേതൃത്വം നല്‍കി വരുന്നത്.