മണ്ണാര്‍ക്കാട്: നഗരത്തില്‍ സുഗമമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനായുള്ള പുത്തന്‍ ഗതാഗത പരിഷ്‌കാരം നടപ്പില്‍ വ രുത്തുന്നതിനായി നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ച ര്‍ച്ചകള്‍ തുടരും.എതിര്‍പ്പുകള്‍ക്കും പരാതികള്‍ക്കും ഇടവരുത്താ തെ ഗതാഗത പരിഷ്‌കാരം സാധ്യമാക്കാനുള്ള വഴികളാണ് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തേടുന്നത്.വെള്ളിയാഴ്ച നഗരസഭാ ഹാ ളില്‍ ചേര്‍ന്ന രണ്ടാംഘട്ട യോഗത്തില്‍ നഗരത്തിലെ ഗതാഗത കുരു ക്കിന് പരിഹാരം കാണുന്നതിനായുള്ള വിവിധ അഭിപ്രായങ്ങള്‍ ഉയ ര്‍ന്നു വന്നു.
അനധികൃത വാഹന പാര്‍ക്കിംഗിന് തടയിടാന്‍ മുന്നറിയിപ്പ് ബോര്‍ ഡുകള്‍,കാല്‍നടയാത്രക്കാര്‍ നടപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന തിനായി ബോധവല്‍ക്കരണം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പി ല്‍ വരുത്താന്‍ ധാരണയായി.നഗരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും അംഗീകൃത ബസ് സ്‌റ്റോ പ്പുകളിലല്ലാതെ യാത്രക്കാരെ കയറ്റുന്നതിനായി ബസുകള്‍ നിര്‍ത്തു ന്നതിനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോ സ്റ്റാന്റ്,ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം എന്നിവയെല്ലാം ഉ ള്‍പ്പടെ നഗരത്തില്‍ നടപ്പില്‍ വരുത്താന്‍ പോകുന്ന പരിഷ്‌കാരങ്ങ ളെ കുറിച്ച് ഓട്ടോ റിക്ഷ-സ്വാകാര്യ ബസ് ഉടമകളുടേതു മാത്രമായി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.15 ദിവസത്തിനുള്ള ഗതാഗത പരിഷ്‌കാരം നടപ്പില്‍ വരുത്തുന്നതിനായുള്ള അന്തിമ തീരുമാനമു ണ്ടാകുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയി ച്ചു.
യോഗം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീദ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ കെ ബാലകൃഷ്ണന്‍,മാസിത സത്താര്‍,ഹംസ കുറുവണ്ണ,വത്സലകുമാരി,ഡിവൈഎസ്പി വി എ കൃഷ്ണദാസ്,ട്രാഫിക് എസ് ഐ അബ്ദുള്‍ നാസര്‍,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലൈജു,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തൊഴിലാളി സം ഘടനാ ഭാരവാഹികള്‍,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി കള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് നിസാമുദ്ദീന്‍ സ്വാഗതവും കൗണ്‍സിലര്‍ കെ മന്‍സൂര്‍ നന്ദി പറഞ്ഞു.