മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പരമ്പരാഗത കര്‍ഷകത്തൊഴിലാ ളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചര വര്‍ഷ (2016- 21) കാ ലയളവില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിവര്‍ഷാനുകൂല്യമായി 16,84,23,996 രൂപ നല്‍കി.മരണാനന്തര ധ നസഹായമായി 1224 പേര്‍ക്ക് 23, 06,924 രൂപ വിതരണം ചെയ്തു. വിവാ ഹ ധനസഹായമായി 86 ലക്ഷം രൂപ, പ്രസവാനുകൂല്യമായി 28,32, 500 രൂപ, ചികിത്സാ സഹായമായി 3,90000 രൂപ,വിദ്യാഭ്യാസ സഹായമാ യി 30,06828 രൂപ 1525 പേര്‍ക്ക് ഇതുവരെ അനുവദിച്ചതായും കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓ ഫീസര്‍ കെ. ലീന അറിയിച്ചു.
കോവിഡ് ധനസഹായമായി 67,850 പേര്‍ക്ക് 13,5700000 രൂപ വിതര ണം ചെയ്തു.ഈ വര്‍ഷം ഓഗസ്റ്റ് 16 മുതല്‍ വിവാഹ, മരണാനന്തര ധന സഹായം 2000 രൂപയില്‍ നിന്നും 5000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ചികിത്സാ സഹായം 2500 രൂപയില്‍ നിന്നും 4000 രൂപയായും ഉയര്‍ ത്തി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കിയിരുന്ന ചികിത്സാ ധന സഹായം മൂന്ന് വര്‍ഷത്തിലൊരിക്കലായും നിജപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ആനുകൂല്യമായി 16, 33,500 രൂപ ജില്ലയിലെ അര്‍ഹരായ 519 കുട്ടികള്‍ക്ക് നല്‍കിയതായും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അറുപത് വയസ് വരെ അംശാദായം അടച്ചു കഴിഞ്ഞവര്‍ക്കാണ് അധിവര്‍ഷാനുകൂല്യം ലഭിക്കുന്നത്. 1990 കളില്‍ കര്‍ഷകത്തൊ ഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്ന സമയത്ത് രണ്ട് രൂപ യായിരുന്ന അംശാദായം 2008 ല്‍ അഞ്ചു രൂപയും 2020 ജനുവരി മുത ല്‍ 20 രൂപയുമാണ്.