മണ്ണാർക്കാട്:അട്ടപ്പാടി ചുരം റോഡ് നവീകരണത്തിൽ എൽ.ഡി. എഫ് സർക്കാർ അവലംബിക്കുന്ന അനാസ്ഥയും നിസ്സംഗതയും അവസാനിപ്പിച്ച് നവീകരണ പ്രവൃത്തികൾ അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ഷംസുദ്ദീൻ എം.എൽ. എ യുടെ നേതൃത്വത്തിൽ നാളെ മുക്കാലി മുതൽ ആനമൂളി വരെ നടത്തുന്ന പ്രതിഷേധ പദയാത്ര നടത്തും.രാവിലെ 9 ന് വി.കെ.ശ്രീകണ്ഠൻ എം.പി മുക്കാലിയിൽ പദയാത്ര ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് 12.30 ന് ആനമൂളിയിൽ നടക്കുന്ന സമാപനത്തിൽ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി.ബൽറാം മുഖ്യാതിഥിയാകും.യു.ഡി.എഫ് ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
