78409 പേര്‍ കുത്തിവെപ്പടുത്തു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 78409 പേര്‍ക്ക് കൊവിഡ് 19 പ്രതിരോധ വാക്‌സിനേഷന്‍ നടത്തി. ഇതോടെ ജില്ലയില്‍ ആകെ 2131203 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍ 1602535 ഒന്നാം ഡോസും 528668 രണ്ടാം ഡോസും ഉള്‍പ്പെടും. പാല ക്കാട് ജില്ലയ്ക്ക് 99000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആറാം തീയതി വൈകിട്ട് ലഭിച്ചിരുന്നു. ഇന്ന് 128 സൈറ്റുകളിലായാണ് വാക്‌സിനേഷന്‍ നടത്തിയിരിക്കുന്നത്. ആകെ 78409 പേര്‍ക്കാണ് രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് വാക്‌സിനേഷന്‍ നടത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച വാക്‌സിനേഷന്‍ രാത്രി എട്ടു മണിക്ക് ശേഷവും ചില കേന്ദ്രങ്ങളില്‍ തുടര്‍ന്നിരുന്നു. ഇത് ആദ്യമായാണ് 78000 ഡോസ് വാക്‌സിന്‍ ഒറ്റ ദിവസം നല്‍കുന്നത്.

ജില്ലയില്‍ 20,08,227 പേര്‍ വാക്‌സിനേറ്റഡ്

ജില്ലയില്‍ രണ്ട് ഡോസുകളും ഒന്നാം ഡോസ് മാത്രവുമായി ആകെ 20,08,227 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 4,97,968 പേര്‍ രണ്ട് ഡോസുകളും 15,10,259 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചതായി ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്ന്, രണ്ട് ഡോസുകള്‍ ഉള്‍പ്പെടെ 18,08,687 ഡോസ് കോവിഷീല്‍ഡും 1,99,289 ഡോസ് കോവാക്സിനും 251 ഡോസ് സ്പുട്നികും ജില്ലയില്‍ വിതരണം ചെയ്തുട്ടുണ്ട്.

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 27,204 പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 62,195 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതില്‍ 34,991 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്.  121,372 മുന്നണി പ്രവ ര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 40,136 പേര്‍ രണ്ട് ഡോസു കളും 81,236 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.

45-60 നും ഇടയിലുള്ളവരില്‍ 1,65,073 പേര്‍ രണ്ട് ഡോസുകളും സ്വീ കരിച്ചിട്ടുണ്ട്.ആകെ 61,37,10 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 448,637 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.

60 വയസ്സിന് മുകളിലുള്ള 2,10,063 പേരാണ് രണ്ട് ഡോസും സ്വീക രിച്ചത്. 4,04,783 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 6,14,846 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 18 -45നും ഇടയിലുള്ള 38,961 പേര്‍ രണ്ട് ഡോസുകളും 5,12,845 പേര്‍ ഒന്നാം ഡോസും ഉള്‍പ്പെടെ 5,51,806 പേര്‍ വാക്സിന്‍ സ്വീകരിച്ചു.

വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 35,195 പേര്‍ വാക്‌ സിന്‍ സ്വീകരിച്ചു. 16,328 പേര്‍ രണ്ട് ഡോസും 18,867 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചത്.

ഇതുവരെ 9103 ഗര്‍ഭിണികള്‍ ഇതുവരെ വാക്‌സില്‍ സ്വീകരിച്ചു. ഇതില്‍ 8900 പേര്‍ ഒന്നാം ഡോസും 203 പേര്‍ രണ്ടാം ഡോസും സ്വീ കരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!