മണ്ണാര്‍ക്കാട്: വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കാര്‍ഷിക വിളകള്‍ക്കും മനുഷ്യ ജീവനും സംരക്ഷണം നല്‍കുന്നതിന് സമ ഗ്രമായ നടപടികള്‍ ഉണ്ടാകണമെന്ന് ഡിസിസി പ്രസിഡണ്ട് എ.തങ്ക പ്പന്‍.കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.വിവിധ വെല്ലുവിളികള്‍ നേരിടുന്ന കര്‍ഷക സമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ക ര്‍ഷകരെ കുടിയിറക്കുന്ന രീതിയില്‍ ജണ്ടയിടല്‍ നടത്തുന്ന ഉദ്യോ ഗസ്ഥരുടെ നടപടി അവസാനിപ്പിക്കണം.കര്‍ഷകരുടെ കൈവശ മുള്ള തോക്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം.സി വര്‍ഗ്ഗീസ് അദ്ധ്യ ക്ഷനായി.സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജി.ശിവരാജ്,ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,പി.ആര്‍.സുരേഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,കെ.ബാലകൃഷ്ണന്‍,ഗിരീഷ് ഗുപ്ത,ഇ.എം ബാബു, പങ്കജാ ക്ഷന്‍,അരുണ്‍കുമാര്‍ പാലകുര്‍ശ്ശി,സിദ്ദാര്‍ത്ഥന്‍,പ്രസീത ടീച്ചര്‍, വി.പ്രീത,പി.മുരളീധരന്‍,അന്‍വര്‍ ആമ്പാടത്ത്,വി.ഡി പ്രേംകുമാ ര്‍,വി.കെ ഷംസുദ്ദീന്‍,സി.ജെ രമേഷ്,കെ.പി ഹംസ, കെ.പിമൊ യ്തുട്ടി,മത്തായി,സുരേഷ്,സി.എച്ച് മൊയ്തുട്ടി,ഹാരിസ് തത്തേങ്ങ ലം, റെജിമോന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.മനച്ചിതൊടി ഉമ്മര്‍ സ്വാഗതവും ടി.കെ ഇപ്പു നന്ദിയും പറഞ്ഞു.