തെങ്കര:കരിമ്പന്‍കുന്ന്,കല്‍ക്കടി പ്രദേശത്തെ കാട്ടാനശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിദേവനം നല്‍കി.ഹാരിസ് തത്തേങ്ങലം, സുദര്‍ശ ന്‍,ഖാലിദ്,ഷാഫി,മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈ മാറിയത്.കഴിഞ്ഞ രണ്ട് മാസക്കാലത്തോളമായി കരിമ്പന്‍കുന്ന്, കല്‍ക്കടി,ചാത്തംപടി,ബാലവാടി പടിപ്രദേശത്ത് ഒറ്റയാന്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.നൂറ് കണക്കിന് വാഴകളും തെങ്ങുകളുമാണ് ഒറ്റയാന്‍ നശിപ്പിച്ചത്. രാവി ലെ ടാപ്പിങ് പോകുന്ന തൊഴിലാളികള്‍ക്കും വൈകീട്ട് ജോലി കഴി ഞ്ഞ് മടങ്ങി വരുന്നവും പലകുറി ആനയുടെ മുമ്പില്‍ നിന്നും തലനാ രിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഒറ്റയാന്റെ ജനവാസകേന്ദ്രത്തിലേക്കുള്ള വരവ് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്.ആനയെ ഉള്‍കാട്ടി ലേക്ക് തുരത്തണമെന്നും കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാ രം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.ആനയെ കാട് കയറ്റു ന്നതിനായി അടുത്ത ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡിഎഫ്ഒ വിപി ജയപ്രകാശ് അറിയിച്ചു.