കാരാകുര്‍ശ്ശി: അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകരെയും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഉള്‍പ്പെടുത്താതെ കേരളം പദ്ധതി അ ട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കര്‍ഷക മോര്‍ച്ച കാരാകുര്‍ശ്ശി കൃഷി ഭവനുമുന്നില്‍ ധര്‍ണ നടത്തി.കിസാന്‍ സമ്മാന്‍ നിധിയുടെ അനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് പോലും ഇപ്പോ ള്‍ ആനുകൂല്യം ലഭിക്കുന്നില്ലെന്നും കേരള സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥന്‍മാരുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്നും കര്‍ഷക മോര്‍ച്ച ആരോപിച്ചു.
ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു .എ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു .പി.രാധാകൃഷ്ണന്‍ ,ജയറാം .കെ ,ജയപ്രകാശ് .ടി തുടങ്ങിയവര്‍ സംസാരിച്ചു.
കേരളം പ്രഖ്യാപിച്ച കാര്‍ഷിക വിളകളുടെ തറവില ഉടന്‍ വിതരണം ചെയ്യുക,കോവിഡ് മഹാമാരി കാലത്ത് കാര്‍ഷിക പാക്കേജ് പ്രഖ്യാ പിക്കുക , പലിശരഹിത വായ്പ അനുവദിക്കുക , കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക ,പ്രധാനമന്ത്രി ഫസല്‍ ഭീമയോജന ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ കര്‍ഷകരിലും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങ ളും ഉന്നയിച്ചു.കര്‍ഷക മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അടങ്ങിയ നി വേദനം കാരാകുറുശ്ശി കൃഷി ഓഫീസര്‍ക്ക് നല്‍കി.