മണ്ണാര്‍ക്കാട് :എംഇടി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളി ല്‍ ഈ അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍,എഞ്ചിനീയറിംഗ് എന്‍ ട്രന്‍സ് പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മലബാര്‍ മേഖലയില്‍ മെഡി ക്കല്‍ എഞ്ചിനീയറിംഗ് പരിശീലന രംഗത്ത് പ്രഗത്ഭരായ മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്ന ത്.
ഹയര്‍ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ പരിശീലന പരീക്ഷ കള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം. എം ഇടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മണ്ണാര്‍ക്കാട് മേഖലയിലെ മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം ലഭ്യമാകും. മിതമായ ഫീസ് നിരക്കിലാണ് പരിശീലന ക്ലാസ്സുകള്‍.സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠനം നടത്തുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്.ഇതിനായി ജൂലായ് 10ന് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടക്കും.ഈ വര്‍ഷം സ്റ്റേറ്റ്,സിബിഎസ്ഇ,ഐസിഎസ്ഇ സിലബസില്‍ എസ്എസ്എല്‍സി കഴിഞ്ഞ എല്ലാ വിദ്യാര്‍ത്ഥികള്‍ ക്കും അപേക്ഷിക്കാം.മാത്ത്‌സ്,ഫിസിക്‌സ്,കെമിസ്ട്രി ബയോളജി എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. എം ഇടി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് സ് കോളര്‍ഷിപ്പ് പരീക്ഷ നടക്കുക.അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസല്‍ നിന്നും ലഭ്യമാകും.അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലായ് എട്ടാണ്.
ഹൈസ്‌കൂള്‍ പഠനത്തോടൊപ്പം എന്‍ടിഎസ്ഇ, കെവിപിവൈ, ജീ,നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ഫൗണ്ടേഷന്‍ കോഴ്‌സുകളും ആരംഭിക്കു ന്നതായും ഭാരവാഹികള്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക് 957300333, 9447996060 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.വാര്‍ത്താ സമ്മേളനത്തില്‍ എംഇടി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍,ഡയറക്ടര്‍മാരായ ബാസിത് മുസ്‌ലിം, ടികെ സുബ്രഹ്മണ്യന്‍, മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ ആര്‍എ ഹരി,അഡ്മിനിസ്‌ട്രേറ്റര്‍ ജൗഹര്‍ എന്നിവര്‍ പങ്കെ ടുത്തു.