മണ്ണാര്‍ക്കാട്: യു.എസ്.എയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സ് നടത്തിയ സെര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ട ന്റ് പരീക്ഷയയില്‍ ഉന്നത വിജയം നേടിയ ടിന്‍സി ജെയിംസിനു അഭിനന്ദനങ്ങളുടെ പ്രവാഹം. യു എസ് എയിലെ ഐ എം എ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സര്‍ട്ടിഫൈഡ് മാനേജ് മെന്റ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ടോപ്പ് റാങ്കു കാരില്‍ ഒരാളാണ് ടിന്‍സി. ലോക തലത്തില്‍ 10 ടോപ്പ് റാങ്ക് ജേതാ ക്കളെയാണ് ഈ കോഴ്‌സില്‍ തെരഞ്ഞെടുക്കാറുള്ളത്. ഏറെ ശ്രമ കരമായ ഈ കോഴ്‌സിന് നിരവധി പേര്‍ ചേര്‍ന്ന് പഠിക്കാറുണ്ടെങ്കി ലും ചുരുക്കം പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ സാധിക്കുന്നത്. ഇക്കുറി റാങ്ക് നേടാന്‍ കഴിഞ്ഞ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയാ ണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിയായ ടിന്‍സി ജെയിംസ്.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലും സമ്പൂര്‍ണ എ പ്ലസ് നേടിയിരുന്ന ടിന്‍സി ബി. കോം, എം കോം ബിരുദങ്ങളും ജി. എസ് ടി ആന്റ് ടാലിയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നു.കര്‍ഷകനാ യ ഒലിയില്‍ ജെയിംസ് തോമസിന്റെയും ലാലി ജെയിംസിന്റെയും മകളായ ടിന്‍സി ജിയിംസിന്റെ അപൂര്‍വ നേട്ടത്തില്‍ അമ്പഴാക്കോ ട് ഗ്രാമവും ഏറെ ആഹ്ലാദത്തിലാണ്.നിരവധി സ്ഥാപനങ്ങളും സംഘടനകളും ടിന്‍സിയെ അഭിനന്ദിക്കാന്‍ എത്തി. ജില്ലാ പഞ്ചായ ത്ത് മെമ്പറും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ ഗഫൂര്‍ കോല്‍കള ത്തിലിന്റെ നേതൃത്വത്തില്‍ എം എസ് എഫ് നേതാക്കള്‍ ടിന്‍സിയെ വീട്ടിലെത്തി അഭിനനന്ദിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.യു ഹംസ,ജില്ലാ വൈസ് പ്രസിഡന്റ് കെ പി അഫലഹ്, മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, റാഷിക് കൊങ്ങത്ത്,സുല്‍ഫി, സി ടി ഷബീബ്, സിദാന്‍ പറോക്കോട്, ഷബീബ് സി ടി, അര്‍ഷാദ് വി, ഷാമില്‍ കെ. ജി , അജ്മല്‍ ഫവാസ് എന്നിവര്‍ സംബന്ധിച്ചു.