മണ്ണാര്‍ക്കാട്: സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മിക്കാന്‍ പോകുന്ന മണ്ണാ ര്‍ക്കാട് മുണ്ടേക്കാരാട്ടെ ഭൂമിയില്‍ ജയില്‍ വകുപ്പ് ബോര്‍ഡ് സ്ഥാപി ച്ചു.ഉത്തര മേഖല ജയില്‍ ഡിഐജി എംകെ വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് അധികൃതരെത്തി സ്ഥല ത്ത് ബോര്‍ഡ് സ്ഥാപിച്ചത്.ജയിലിനായി കൈമാറിയ ഭൂമി മണ്ണാര്‍ക്കാ ട് നഗരസഭയ്ക്ക് പാര്‍പ്പിട സമുച്ചയം,സ്റ്റേഡിയം പോലെയുള്ള വിവി ധ വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കാനായി നല്‍കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് ജയില്‍വകുപ്പിന്റെ നടപടി.

താമസിയാതെ തന്നെ നിര്‍ദിഷ്ട സ്ഥലത്ത് സബ് ജയില്‍ നിര്‍മിക്കുന്ന തിനുള്ള നടപടികളുമായാണ് ജയില്‍വകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ചുറ്റുമതില്‍ നിര്‍മിക്കും.ഇതിനായി 1.16 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ജയില്‍ വകുപ്പിന് നല്‍കിയിട്ടുണ്ട്.അനുമതി ലഭ്യമാകുന്ന മുറയ്ക്ക്‌ ചുറ്റുമതി ല്‍ നിര്‍മാണം ആരംഭിക്കുമെന്ന് ജയില്‍ സൂപ്രണ്ട് കെ അനില്‍ കുമാര്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ കിഴക്കു വശ ത്ത് മുണ്ടേക്കരാട് കൊന്നക്കോട് ജലസേചന വകുപ്പിന്റെ അധീന തയിലായിരുന്ന സ്ഥലം ഈയിടെയാണ് ജയില്‍വകുപ്പിന് കൈമാ റിയത്.2014ല്‍ സമ്മതപത്രം ലഭിച്ചിരുന്നുവെങ്കിലും 2019ലാണ് സര്‍ വേ നടപടി ആരംഭിച്ചത്.കാഞ്ഞിരപ്പുഴ ചെറിയ കനാല്‍ ഇതിലൂടെ പോകുന്നതിനാല്‍ ആ ഭാഗം വിട്ടുള്ള സ്ഥലത്താണ് സബ് ജയിലിന് നിരാക്ഷേപ പത്രം ലഭിച്ചിട്ടുള്ളത്.ഉടമസ്ഥാവകാശം റെവന്യു വകു പ്പില്‍ നിര്‍ത്തി കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറുക യാണ് ചെയ്തിട്ടുള്ളത്.

2.86 ഹെക്ടര്‍ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയില്‍ നിര്‍മാണത്തിനാ യി ശുപാര്‍ശ ചെയ്തിരുന്നത്.ഇതില്‍ 1.6221 ഹെക്ടര്‍ സ്ഥലമാണ് ജയില്‍ വകുപ്പിന് കൈമാറിയിട്ടുള്ളത്.കനാല്‍ വഴി സൗകര്യം തടസ്സപ്പെടാ ത്ത രീതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുക.ജയില്‍ ജീവന ക്കാരുടെ ക്വാര്‍ട്ടേഴ്‌സും കെട്ടിടവും നിര്‍മിക്കും.ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്,ജയില്‍ ഡിഐജി വിനോദ് കുമാര്‍ എന്നിവര്‍ സ്ഥ ലം സന്ദര്‍ശിച്ചതിന് ശേഷമേ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കൂവെന്നാണ് അറിയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!