അലനല്ലൂര്‍: കോട്ടപ്പള്ള മുതല്‍ കാപ്പുപറമ്പ് വരെ പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതൃകയായി.പാതയുടെ ഇരുവശവും കാട് വളര്‍ന്ന് നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതോടൊപ്പം കൊതുകു വളരാനുള്ള സാഹചര്യവും സൃഷ്ടിച്ചതോടെയാണ് ഡിവൈഎഫ്ഐയുടെ ഇട പെടലുണ്ടായത്.കനത്ത മഴയേയും അവഗണിച്ചായിരുന്നു ശുചീ കരണ പ്രവര്‍ത്തനം നടന്നത്.കൊതുക് വളരാതിരിക്കാന്‍ വീടു കളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഡി വൈഎഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി കെ ഹരിദാസന്‍,മേഖല കമ്മിറ്റി അംഗം എം പി ശിവപ്രകാശ്,യൂണിറ്റ് സെക്രട്ടറി പി സജീഷ്,വിനേഷ് ടി,റെജി കെ,ശ്രീധരന്‍ കെ,ഭാസ്‌ക രന്‍ കെ,രുധേഷ് എം,അഭില്‍ രാജ് ടി,മനു പ്രസാദ് ടി,ജയപ്രകാശ്, സുബ്രഹ്മണ്യന്‍ കെ ,ഷിബിന്‍ അനൂപ് സി,അരുണ്‍ കെ,അ നില്‍ കുമാര്‍ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.