മണ്ണാര്‍ക്കാട് : യൂത്ത് ലീഗ് നടത്തിവരുന്ന കോവിഡ് 19′ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്,മുന്‍സിപ്പല്‍ തലങ്ങളില്‍ സജ്ജമാക്കുന്ന ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു. നിര്‍ധനരായ രോഗികളെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതി നും മറ്റുമായി നേരിടുന്ന യാത്രാ ദുരിതം കണക്കിലെടുത്താണ് ജില്ല യില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ യൂത്ത് ലീഗ് സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് സജ്ജമാക്കുന്നത്. പ്രാദേശിക കമ്മിറ്റിക ളുടെ മേല്‍നോട്ടത്തില്‍ ഏര്‍പ്പെടുത്തുന്ന ആംബുലന്‍സുകള്‍ ആവ ശ്യമെങ്കില്‍ ആരോഗ്യ പ്രവത്തകരുടെ നിര്‍ദേശനുസരണം സര്‍വീ സ് നടത്തും. കോങ്ങാട് മണ്ഡലത്തിലെ കാരാകുര്‍ശ്ശി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചത്. സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് പദ്ധതി യുടെ ജില്ലാ തല ഉദ്ഘാടനം കാരാകുര്‍ശ്ശിയില്‍ വെച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗ എ എം അലി അസ്‌കര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ്, അഷ്റ ഫ് വാഴമ്പുറം,അബ്ദുറഹ്മാന്‍ സ്രാമ്പി ക്കല്‍,കാസിം കോലാനി, മന്‍ സൂര്‍ ടികെ, റാഫി പാറക്കല്‍ ഷരീഫ് പിലാത്തറ, നൗഫല്‍ പൊതി യില്‍, നിസാര്‍എന്നിവര്‍ സംബന്ധിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആബിദ് കല്ലടി സ്വാഗതം പറഞ്ഞു.