പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സി നേഷന് മുന്‍ ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറി ല്‍ നിന്നുമുള്ള  രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫി ക്കറ്റ് രജിസ്‌ട്രേ ഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന അസുഖങ്ങള്‍ സംബന്ധി ച്ച വിവര ങ്ങളും https://covid19.kerala.gov.in/vaccine/ ല്‍ ലഭിക്കും. രജി സ്‌ട്രേഷനായി മേല്‍ പറഞ്ഞ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍ കിയതിനുശേഷം ലഭിക്കുന്ന ഒ.ടി.പി നല്‍കുമ്പോള്‍ വരുന്ന പേ ജില്‍ ജില്ല, യോഗ്യതാ വിഭാഗം, പേര്, ലിംഗം, ജനനവര്‍ഷം, പ്രായം, വാക്സി നേഷന് തെരഞ്ഞെടുക്കുന്ന സ്ഥലം എന്നിവ നല്‍കണം. ശേഷം ഇ – ഹെല്‍ത്ത് ഓപ്ഷനില്‍ രോഗവിവരം സംബന്ധിച്ച സര്‍ ട്ടിഫിക്കറ്റ് (രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും ലഭിച്ച ഒരു എം. ബിയില്‍ താഴെയുള്ള പി.ഡി.എഫ്/ജെ.പെഗ് ഫയല്‍), കോ വിന്‍ റഫ റന്‍സ് നമ്പര്‍ എന്നിവ കൂടി നല്‍കി സബ്മിറ്റ് ചെയ്യുക. നല്‍ കിയ രേഖ കള്‍ ജില്ലാ തലത്തില്‍ പരിശോധിക്കും. ഇതില്‍ നിന്നും തെരഞ്ഞെ ടുക്കപ്പെടുന്നവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രം, ദിവസം, സമ യം എന്നിവ യടങ്ങിയ അപ്പോയ്ന്‍മെന്റ് എസ്.എം.എസ് ആയി ലഭി ക്കും. മുന്‍ഗ ണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയും സര്‍ട്ടി ഫിക്ക റ്റ് മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. വാക്സിനേഷന്‍ ദിവസം ഏതെങ്കിലും ഐ.ഡി പ്രൂഫ് കയ്യില്‍ കരുത ണം. വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ മൊബൈലില്‍ ലഭിച്ച അപ്പോയ്ന്‍മെന്റ് എസ്.എം.എസ്, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവയും കയ്യി ല്‍ കരുതണം. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞവ ര്‍ക്ക് കോവിന്‍ സൈ റ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെ യ്ത് സൂക്ഷിക്കാവു ന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!