മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പ മെ ന്നറിയാന്‍ ഇനി ഒരു ദിനം മാത്രം ശേഷിക്കെ മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലവും ആകാംക്ഷയുടെ മുനമ്പില്‍.അവസാനവട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിക ളും മുന്നണികളും.പതിവില്‍ നിന്നും വിപരീതമായി ഇത്തവണ മണ്ണാര്‍ക്കാടിന് മന്ത്രി സ്ഥാനം കൂടി ലഭിക്കുമോയെന്ന പ്രതീക്ഷയു ണ്ട് മണ്ഡലത്തിന്.സംസ്ഥാന ഭരണവും മണ്ഡലത്തിലെ വിജയവും ഒത്ത് ചേര്‍ന്നാല്‍ ഇത്തവണ മണ്ണാര്‍ക്കാടിന് മന്ത്രി മണ്ഡലമാകാനു ള്ള സാധ്യത ഏറെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയും ഇടതിന് മണ്ണാര്‍ക്കാട് വിജയവു മുണ്ടായാല്‍ കെ പി സുരേഷ് രാജ് മന്ത്രി സഭയിലുണ്ടാകാന്‍ സാധ്യത യേറെയാണ്.ഭരണമാറ്റമുണ്ടാവുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ എന്‍ ഷംസുദ്ദീന് വിജയതുടര്‍ച്ചയുണ്ടാ വുകയും ചെയ്താല്‍ ഷംസുദ്ദീനും മന്ത്രിയാകാനാണ് സാധ്യതയുണ്ടെ ന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ഇത്തവണ മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയത്തിന്റെ ഗതിമാറ്റി യേ ക്കാവുന്ന ജനവിധിയാകും മെയ് രണ്ടിന് പുറത്ത് വരിക.

എന്‍.ഷംസുദ്ദീന്‍

എംഎസ്എഫ് പ്രവര്‍ത്തകനായി രാഷ്ട്രീയരംഗത്തേക്ക് ചുവടുവെ ച്ച എന്‍.ഷംസുദീന്‍ ലീഗിന്റെയും യുഡിഎഫിന്റെയും നേതാവാ യി വളര്‍ന്നത് സംഘടനാ മികവുകൊണ്ടും വ്യക്തിപ്രഭാവം കൊണ്ടു മായിരുന്നു.ഈ മികവാണ് ഇടതുചായ്‌വുള്ള മണ്ണാര്‍ക്കാട് മണ്ഡലം പിടിച്ചെടുക്കാന്‍ 2011 ല്‍ ഷംസുദീനെ പാര്‍ട്ടി നിയോഗിച്ചത്. തന്നി ലേല്‍പ്പിച്ച വിശ്വാസംകാത്ത എന്‍.ഷംസുദീന്‍ കന്നിയങ്കത്തില്‍ തന്നെ എംഎല്‍എയായി വിജയിച്ചു.തുടര്‍ന്ന് 2016ലും എന്‍. ഷംസുദീ നെതന്നെ പാര്‍ട്ടി ഐകകണ്ഠേന സ്ഥാനാര്‍ഥിയാക്കി. പന്ത്രണ്ടായിരത്തി ലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് മണ്ണാര്‍ക്കാട് അദ്ദേഹത്തെ വിജയിപ്പി ച്ചത്. പത്തുവര്‍ഷത്തെ ഭരണംകൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനകീയ എംഎല്‍എ എന്ന വിളിപ്പേരും സ്വന്തമാക്കി.ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാന നിമി ഷം ഷംസുദീനെ തന്നെ നേതൃത്വം തീരുമാനിക്കുകയായിരുന്നു.വന്‍ തരംഗമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളി ല്‍ ദൃശ്യമായത്. മൂന്നാം അങ്കത്തിലും വിജയത്തുടര്‍ച്ചയുണ്ടാ വുക യും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ മന്ത്രിക്കസേ രകളിലൊന്നില്‍ എന്‍. ഷംസുദീനുണ്ടാവുമെന്ന് നേതൃത്വവും അണികളും വിശ്വസിക്കുന്നു. മണ്ഡലത്തിന്റെ പൊതുകാര്യങ്ങള്‍ ക്കുവേണ്ടി നിയമസഭയ്ക്കകത്തും പുറത്തും ശബ്ദമുയര്‍ത്തിയ അദ്ദേ ഹം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സ്വീകാര്യനാണെന്നത് ഇതിന് അരക്കെട്ടുറപ്പിക്കുന്നു.

കെപി സുരേഷ് രാജ്

സിപിഐ ജില്ലാ സെക്രട്ടറിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ കെ.പി. സുരേഷ് രാജിനും വിജയിച്ചാല്‍ മന്ത്രിക്കസേര കൈയെ ത്തും ദൂരത്താണ്. സ്വന്തം വിജയത്തിനു പുറമെ ഭരണത്തുടര്‍ച്ച കൊണ്ട് ഇടതുമുന്നണി ചരിത്രംസൃഷ്ടിച്ചാല്‍ മന്ത്രിക്കസേരകളി ലൊന്നില്‍ സുരേഷ് രാജിന്റെ പേരുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍. മണ്ണാര്‍ക്കാടിന് എംഎല്‍എ വേണോ അതോ മന്ത്രി വേണോ എന്ന തരത്തിലുള്ള പ്രചരണങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ മുഴങ്ങിയിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും അഞ്ചുവര്‍ഷംകൊണ്ട് ഇടതുസര്‍ ക്കാര്‍ നേടിയെടുത്ത വിശ്വാസ്യതയും വികസന നേട്ടങ്ങ ളുംതന്നെ യാണ് മുന്നണി പ്രചരണായുധമാക്കിയിരുന്നത്. ഇതെല്ലാം വോട്ടായി മണ്ണാര്‍ക്കാടിന്റെ മനസ് ഇടത്തേക്ക് ചായുമെന്നും നേതൃത്വവും അണികളും വിശ്വസിക്കുന്നു. പ്രചരണത്തിന്റെ അവസാന സമയ ങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഇടതുമുന്നണിക്ക് മണ്ഡലത്തി ലെ ങ്ങും ലഭിച്ചിരുന്നത്.ഇത് മത്സരം ശക്തമാക്കിയതിന്റെ സൂചനകളാ ണ് നല്‍കുന്നത്. മുമ്പുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മാറ്റിനിര്‍ത്തി ഇത്തവണ സിപിഎം-സിപിഐ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ സജീവമായതും ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.സിപിഐയില്‍ വനം,റവന്യൂ, കൃഷി വകുപ്പുകള്‍ ഭരിച്ച മന്ത്രിമാര്‍ ഇത്തവണ മത്സ രിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ വിജയിച്ചാല്‍ സിപിഐയില്‍നിന്നും കെ.പി. സുരേഷ് രാജ്് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നസീമ ഷറഫുദ്ദീന്‍

ജനങ്ങള്‍ ക്കിടയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ആത്മവി ശ്വാസവും വോട്ടര്‍മാര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലും നില മെച്ചപ്പെടു മെന്ന കണക്ക് കൂട്ടലിലാണ് എന്‍ഡിഎ മുന്നണി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!