മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നി യമന അംഗീകാരം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകു ന്നു.ജോലിയില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷമായിട്ടും നിയമന അംഗീ കാരം നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി അധ്യാപകര്‍ വീണ്ടും മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തി. നിയമ നാംഗീകാരം ലഭിക്കാത്തത് കാരണം ശമ്പളം ലഭിക്കാതെ നൂറിലേ റെ അധ്യാപകരാണ് ദുരിതം അനുഭവിക്കുന്നത്.നിയമനാംഗീകാരം നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഇറക്കി യെങ്കിലും മണ്ണാര്‍ക്കാട് ഡിഇഒ ഓഫീസ് മനപൂര്‍വ്വം അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാതെ വൈകിപ്പിച്ചതാണ് സ്ഥിതി വഷ ളാക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
അഞ്ചുവര്‍ഷമായി ശമ്പളമില്ലാതെയാണ് ജോലി തുടരുന്നത്. നിലവി ലെ ഡിഇഒ ഈ മാസം വിരമിക്കും.പിന്നെ പുതിയ ഡിഇഒ വന്ന് നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കു.അധ്യാപന ജോലി കഴിഞ്ഞ് മറ്റ് പല ജോലികളും ചെയ്താണ് ഉപജീവനം നടത്തു ന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.വെള്ളിയാഴ്ച കെപിഎസ്ടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ശനി അഞ്ചു മണിക്ക് മുമ്പ് നിയമനാംഗീകാരം നല്‍കാമെന്ന് ഡിഇഒ ഉറപ്പ് നല്‍കിയതാ ണ്.എന്നാല്‍ ഒന്നും നടന്നില്ല.ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധം രൂക്ഷമായ തോടെ അധ്യാപകരോടും ചര്‍ച്ച നടത്തി.ഇന്ന് പ്രശ്‌നത്തിന് പരി ഹാരം ഉണ്ടാകുമെന്ന് ഡിഇഒ ഉറപ്പ് നല്‍കി.കെപിഎസ്ടിയു അധ്യാ പക പ്രതിനിധികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.