മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രമായതോടെ ആശ ങ്കയും കനക്കുന്നു.രോഗബാധിതരുടെ എണ്ണം ഇന്നും ആയിരം ക ട ന്നു.സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 505 പേരും ഉറവിടം അ റിയാതെ വൈറസ് ബാധയുണ്ടായ 592 ഉള്‍പ്പടെ 1120 പേര്‍ക്കാണ് ഇ ന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.മണ്ണാര്‍ക്കാട് താലൂക്കില്‍ നഗരസഭയില്‍ 29 പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്.തെങ്കര 18,അലനല്ലൂര്‍,കാഞ്ഞിരപ്പുഴ 11 വീതം,കരിമ്പ 10,കോട്ടോപ്പാടം 7,കാരാകുര്‍ശ്ശി,തച്ചമ്പാറ 5,കുമരംപു ത്തൂര്‍ 3 എന്നിങ്ങനെയാണ് രോഗ ബാധിതര്‍.അട്ടപ്പാടി താലൂക്കില്‍ പുതൂര്‍ ഒന്ന്,അഗളി ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.നിലവില്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ വാര്‍ഡ് 4,24,അലനല്ലൂര്‍ പഞ്ചായത്തി ലെ വാര്‍ഡ് 2,11,16 വാര്‍ഡുകളും കുമരംപുത്തൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡും കണ്ടെയ്ന്റ്്‌മെന്റ് സോണുകളാണ്.സംസ്ഥാന അതി ര്‍ത്തിയായ ആനക്കട്ടിയില്‍ പ്രദേശിക ലോക്ക് ഡൗണും നിലനില്‍ ക്കുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന തോടെ അധികൃതര്‍ നിതാന്ത ജാഗ്രതയിലാണ്.ആരോഗ്യ പരിശോ ധനയും വാക്‌സിനേഷനുമെല്ലാം നടന്ന് വരുന്നുണ്ട്.തദ്ദേശ സ്ഥാപ നങ്ങള്‍ സര്‍വ്വ കക്ഷി യോഗവും വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റി യോഗവും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വ്യാപനം തട യാനാവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്.അതേ സമയം സാമൂഹിക അകലം പാലിക്കുന്നതിനോട് പലരും ഇപ്പോഴും അകലം പാലിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.വാക്‌സിനേഷന്‍ കേന്ദ്രങ്ങ ളിലടക്കം ഇത് പ്രകടമാണ്.ജാഗ്രതയുടെ കാര്യത്തിലുണ്ടാകുന്ന വീഴ്ച യാണ് രോഗവ്യാപനത്തിന് വേഗത കൂട്ടുന്നതും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനോട് കര്‍ശനമായ നില പാടാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.ജില്ലയില്‍ ഇന്നലെ പോലീ സ് നടത്തിയ പരിശോധനയില്‍ 52 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെ ഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജുകുമാര്‍ അറിയിച്ചു. 71 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, പൊതുസ്ഥ ലങ്ങളില്‍ തുപ്പുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു പരിപാടികള്‍ നടത്തുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങി യ കാരണങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.മാസ്‌ക് ധരിക്കാ തെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1889 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യ പ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയ ച്ചു.