അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍
പുതിയ കെട്ടിടത്തിന് ശിലയിട്ടു
അലനല്ലൂര്‍:പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട ത്തിന്റെ ശിലാസ്ഥാപനം മുന്‍ പ്രധാനാധ്യാപകന്‍ പട്ടലൂര്‍ ദാമോദ രന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.മൂന്ന് നിലകളിലായി 15 മുറികളോടു കൂടിയ കെട്ടിടമാണ് നിര്‍മി ക്കുക.ഇതിന്റെ ആറ് മുറികളുടെ നിര്‍ മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേ ശം.ഒരു കോടിയോളം രൂപ ചെലവിട്ടാണ് നിര്‍മാണം.വിദ്യാലയ പരി ധിയില്‍ നിന്നാണ് തുക സമാഹരിച്ചത്.കാലഘട്ടത്തിനാവശ്യമായ ആധുനിക കെട്ടിടങ്ങള്‍,സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,കളിസ്ഥലം തുടങ്ങി യ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തര ആവശ്യമായ മാറിയതോ ടെയാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗ തീരുമാന പ്രകാരം നിര്‍മാണ പ്രവര്‍ത്തിക ള്‍ ആരംഭിച്ചത്.
ശിലാസ്ഥാപന ചടങ്ങില്‍ അലനല്ലൂര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കീടത്ത് അബ്ദുറഹിമാന്‍ അധ്യ ക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ , ബ്ലോ ക്ക് പഞ്ചായത്തംഗം വി.അബ്ദുള്‍ സലിം,പ്രധാനാധ്യാപകന്‍ കെ.എ. സുദര്‍ശന കുമാര്‍ , ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ,പി.ടി.എ.പ്രസിസന്റ് കെ.ലിയാക്കത്തലി,മുന്‍ അധ്യാപകരായ ഗോപി മാസ്റ്റര്‍, അംബുജാ ക്ഷി.കെ,സൈനബ.കെ,വി.സി. രാമദാസ് , കെ.വേണുഗോപാലന്‍ , ടി. അബ്ദുള്‍ റഷീദ് , കീടത്ത് അബ്ദു,കെ.സുരേഷ് കുമാര്‍,ഉമ്മര്‍. എ.പി, സൗമ്യ അനു,വി.അജിത് കുമാര്‍,മുഹമ്മദ് വെണ്ണേക്കോടന്‍, വിഷ്ണു അലനല്ലൂര്‍,സൈഫുള്ള താന്നിക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇടക്കാലത്തെ അരിഷ്ടതകളെ കൂട്ടായ്മയിലൂടെ അതിജീവിച്ച് അല നല്ലൂരിന്റെ വിദ്യാലയമുത്തശ്ശിയായ മാപ്പിള സ്‌കൂള്‍ കുതിപ്പിന്റെ പാതയി ലാണ്.വിദ്യാര്‍ത്ഥികളുടെ എണ്ണം 107ല്‍ നിന്ന് 300 ലേക്ക് വര്‍ധിച്ചതും,പഠന വീടുകള്‍,കോര്‍ണ്ണര്‍ പിടിഎ തുടങ്ങി അക്കാദമി ക പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റമുണ്ടായതും ഈ കുതിപ്പിന്റെ ലക്ഷ ണങ്ങളാണ്.
20211-22 വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരം ഭിച്ചു കഴിഞ്ഞു.എല്‍.കെ.ജി,യു.കെ.ജി (ഇംഗ്ലീഷ് മീഡിയം) 1,2,3,4 (മലയാളം ,ഇംഗ്ലീഷ് മീഡിയങ്ങള്‍) എന്നീ ക്ളാസ്സുകളിലേ ക്കാ ണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്.