സജീവ് പി മാത്തൂര്‍
മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ദിനം നാളെ.ഇതിനാ യി മണ്ഡലത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും.നാടുറക്കെ കേട്ട രാഷ്ട്രീയ വികസന ചര്‍ച്ചകള്‍ ഉള്‍ക്കൊണ്ട ജനത തങ്ങള്‍ക്ക് അനുകൂലമായി സമ്മതിദാന അവകാ ശം വിനിയോഗിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.നിശ്ശബ്ദ പ്രചരണത്തിന്റെ ദിവസമായ ഇന്നും വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികളും അണികളും. അവസാന മണിക്കൂറുകളിലും വിശ്രമമില്ലാത്ത സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടന്നു.
ആവേശപ്പോരാട്ടത്തിനൊപ്പം ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന മണ്ഡലം എന്ന നിലയിലും ശ്രദ്ധേയമാണ് ഇത്തവ ണ മണ്ണാര്‍ക്കാട് മണ്ഡലം. യുഡിഎഫ്,എല്‍ഡിഎഫ്, എന്‍ഡിഎ, ബിഎസ്പി,സ്വതന്ത്രര്‍ ഉള്‍പ്പടെ 12 പേരാണ് അങ്കത്തട്ടിലുള്ളത്. നില വിലെ എംഎല്‍എയായ എന്‍ ഷംസുദ്ദീനാണ് യുഡിഎഫിന്റെ സ്ഥാ നാര്‍ത്ഥി.കഴിഞ്ഞ വര്‍ഷവും മത്സരിച്ച കെപി സുരേഷ് രാജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.നസീമ ഷറഫുദ്ദീനാണ് എന്‍ഡിഎക്കു വേണ്ടി രംഗത്തുള്ളത്.ഇക്കുറി ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമാ ണ് മണ്ഡലത്തില്‍ അരങ്ങേറുന്നത്.വികസനം തന്നെയാണ് തെര ഞ്ഞെടുപ്പ് ഗോദയില്‍ പ്രധാന ചര്‍ച്ചാ വിഷയമായതും.ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് നേരിട്ട് വിജയത്തെ വരുതിയിലാക്കാന്‍ താഴെ തട്ടുമുതല്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് ഇത്തവണ മുന്നണി കള്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്.ദുര്‍ബ്ബലമായ പ്രദേശങ്ങളില്‍ പ്ര ത്യേകം ശ്രദ്ധകേന്ദ്രീകരിക്കുകയും വോട്ടര്‍മാരെ അനുകൂലമാക്കാ നും അക്ഷീണപ്രയത്‌നം നടത്തിയിട്ടുണ്ട്.പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചരണത്തിനാണ് ശ്രദ്ധയൂന്നിയത്. കണ്‍വെന്‍ ഷനുകള്‍,കുടുംബം യോഗങ്ങള്‍,ബൂത്ത് യോഗങ്ങള്‍,റോഡ് ഷോ എന്നിവയെല്ലാം പ്രചരണത്തിന് കരുത്ത് പകര്‍ന്നു.ദേശീയ സംസ്ഥാ ന നേതാക്കള്‍ എത്തിയതും അണികള്‍ക്ക് ആവേശവും ആത്മ വിശ്വാസവും പകര്‍ന്നു.
മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം.ഇടതു വലതു മുന്നണികള്‍ക്ക് വ്യക്തമായ സ്വാധീനം മണ്ഡലത്തിലുണ്ട്.ഇതുവരെയുള്ള തെരഞ്ഞെടുപ്പുക ളില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് ഇടതുപക്ഷമാണ്.പത്ത് വര്‍ഷം മുമ്പാണ് ഇടതിന് മണ്ഡലം നഷ്ടമായത്.ഇത്തവണ തിരിച്ച് പിടിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ഇടതു മുന്നണി.എന്നാല്‍ മൂന്നാം തുടര്‍ വിജയം ഉറപ്പാണെന്നാണ് വലതു മുന്നണിയുടെ ശുഭാ പ്തിവിശ്വാസം.വിജയപ്രതീക്ഷയില്‍ തന്നെയാണ് എന്‍ഡിഎഎയും.
വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടിങ് യന്ത്രം,കോവിഡ് പ്രതിരോധ കിറ്റുകള്‍ ഉള്‍പ്പടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ നെല്ലിപ്പുഴ ഡിഎച്ച്എസ് സ്‌കൂളില്‍ വച്ച് വിതരണം നടത്തി യിരുന്നു.കേന്ദ്രസേനയും പോലീസും വോട്ടെടുപ്പിന് സുരക്ഷയൊരു ക്കുന്നുണ്ട്.ആകെ 303 ബൂത്തുകളിലേക്കായി 1212 ജീവനക്കാരേ യാണ് നിയമിച്ചിട്ടുള്ളത്.മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കേന്ദ്രസേന ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാ ക്കിയിട്ടുണ്ട്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തി. മണ്ണാര്‍ ക്കാട്നഗരസഭ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,അഗളി,ഷോളയൂര്‍,പുതൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ആകെ 1,98,223 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 97455 പുരുഷ വോട്ടര്‍മാരും,100767 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു.