പാലക്കാട്:നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിന്റെ പ്രാധാന്യം വിഷ യമാക്കി ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായി ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ശശാങ്ക് സംവദിച്ചു. ചര്‍ച്ചയുടെ ഭാഗമായി ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തങ്ങളുടെ വോട്ടിങ് സംബന്ധിച്ച് സംസാരിച്ചു.
വോട്ടര്‍പ്പട്ടികയില്‍ പേരുള്‍പ്പെടുത്തിയ മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡറു കളുടേയും വോട്ട് ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയ 45 ട്രാന്‍സ്ജന്‍ ഡേഴ്‌സില്‍ 10 പേരാണ് നിലവില്‍ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടു ള്ളത്.
പരിപാടിയില്‍ 25 – ഓളം ട്രാന്‍സ്ജന്‍ഡറുകള്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ശശാങ്ക്, അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മലശ്രീ, സ്വീപ് നോഡല്‍ ഓഫീസറും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസ റുമായ എം. അനില്‍കുമാര്‍, ജില്ലാ സാമൂഹ്യ നീതിവകുപ്പ് ഓഫീസര്‍ കെ.എം. ഷെറീഫ് ഷൂജ, ഷൗക്കത്ത് അലി എന്നിവര്‍ പങ്കെടുത്തു.