മണ്ണാര്‍ക്കാട്:ജില്ലയില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കളില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ്.ഷിബു അറി യിച്ചു. വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശ യ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വയറിളക്കം എന്നീ രോഗ ങ്ങള്‍ ക്കുള്ള സാധ്യത ഏറെയാണ്.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികി ത്സ തേടണം.
വേനലിനെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കേണ്ടത്.
മാങ്ങ, നാരങ്ങ, ഓറഞ്ച്, ആപ്പിള്‍, മുസംബി, തണ്ണിമത്തന്‍ ജ്യൂസുകള്‍, പച്ചമല്ലി, ചുക്ക്, നന്നാരി എന്നിവയിലേതെങ്കിലുമിട്ട് തിളപ്പിച്ച വെളളം, കൂവപ്പൊടിയിട്ട് തിളപ്പിച്ച വെളളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഇഞ്ചി, കറിവേപ്പില, നാരകത്തില, ഉപ്പ് ചേര്‍ത്ത മോരുംവെള്ളം എന്നിവ പതിവായി കുടിക്കുക.
കുമ്പളങ്ങ, വെള്ളരിക്ക, പടവലം, മത്തന്‍, ചീര തുടങ്ങിയ ജലാംശം അധികമുള്ള പച്ചക്കറികള്‍, ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, ചെന്നല്ലരി, ഗോതമ്പ്, ചെറുപയര്‍ തുടങ്ങിയവ ഇക്കാലയളവില്‍ കൂടുതലായി ഉപയോഗിക്കുക.
ചൂടുകുരു പോലുളള പ്രശ്‌നങ്ങളകറ്റാന്‍ രണ്ടു നേരം കുളി ശീലമാക്കുക. കുളിക്കാനായി നാല്‍പ്പാമരം, രാമച്ചം ഇവയൊക്കെ ഇട്ട വെള്ളം നല്ലതാണ്. പിണ്ഡ തൈലം, നാല്പാമരാദി തൈലം തേച്ചു കുളിക്കാവുന്നതാണ്.
രാവിലെ 11 മുതല്‍ മൂന്ന് വരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യരുത്. വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഭക്ഷണത്തില്‍ എരിവും പുളിയും വറുത്തതും പൊരിച്ചതും കുറയ്ക്കുക. അച്ചാര്‍, ജങ്ക് ഫുഡുകള്‍, കൃത്രിമ പാനീയങ്ങള്‍, മാംസാഹാരങ്ങള്‍ എന്നിവ നിയന്ത്രിക്കുക. മദ്യം ഒഴിവാക്കുക.
വ്യായാമം ഇക്കാലത്ത് നിയന്ത്രിതമായി ചെയ്യുന്നതാണുചിതം.
ഹൃദയമിടിപ്പ് കൂടുക, ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ദേഹം ചുവന്ന് തിണര്‍ക്കുക തുടങ്ങിയവ കണ്ടാല്‍ സൂര്യാഘാത ലക്ഷണമെന്ന് മനസ്സിലാക്കി തണലിലേയ്ക്ക് മാറി നില്‍ക്കുക. നനഞ്ഞ തുണികൊണ്ട് ദേഹം തുടയ്ക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത വെള്ളം ധാരാളം കുടിക്കുക. വൈകാതെ തന്നെ വൈദ്യസഹായം തേടുക.