എടത്തനാട്ടുകര: എം.എൽ.എ.യുട ആസ്തി വികസന ഫണ്ടിൽ നി ന്നും ഒരു കോടി 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച എടത്ത നാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിന്റെയും, സ്കൂളിന് പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീ സ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റിന്റെയും ഉദ്ഘാടനം ഇന്ന് വൈ കുന്നേരം 3.30 ന് കോട്ടപ്പള്ള സ്കൂൾ മൈതാനിയിൽ നടക്കും.
ഇലവൻസ് കളിക്ക് അനുയോജ്യമായ രീതിയിൽ 100 മീറ്റർ നീള ത്തിലും 60 മീറ്റർ വീതിയിലുമാണ് മൈതാനം പച്ചപുല്ലു വെച്ചു പിടിപ്പിച്ച് ഒരുക്കിയിട്ടുള്ളത്. താരങ്ങൾക്കായി ഡ്രസ്സിംഗ് റൂം, മൈതാനത്തിനു ചുറ്റും കമ്പിവേലി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വി.പി.സുഹൈർ, മുഹമ്മദ് പാറോക്കോട്ടിൽ തുടങ്ങിയ നിരവധി താരങ്ങൾ ഈ ഗ്രൗണ്ടിലാണു കളിച്ച് വളർന്നത്.1956ൽ കുട്ടിരാമൻ നായർ ഗ്രൗണ്ടിനാവശ്യമായ സ്ഥലം ദാനമായി നൽകുകയായിരുന്നു.
അഡ്വ.എൻ ഷംസുദ്ധീൻ എം.എൽഎ. ഉദ്ഘാടനം ചെയ്യും. അലനല്ലൂ ർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹി ക്കും.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ മ്മദ് ചെറൂട്ടി, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ വടശ്ശേരി, പി. ഷാനവാസ് മാസ്റ്റർ, അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല ഷാജഹാൻ, അല നല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്ന സത്താർ,അക്ബർ അലി പാറോക്കോട്ട്,നാട്ടുകൽ പോലീസ് ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര, പി.ടി.എ. പ്രസിഡന്റ്ഇ ൻ ചാർജ് സക്കീർ നാലുകണ്ടം, എസ്. എം.സി. ചെയർമാൻ നാരായണൻകുട്ടി,എം.പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷറീന മുജീബ്, എസ്.പി.സി.ഗാർഡിയൻ പ്രസിഡണ്ട് കെ. രാജേഷ്, യു.കെ. മോഹൻദാസ്, പ്രിൻസിപ്പാൾ കെ.കെ. രാജ്കുമാർ, ഹെഡ്മാസ്റ്റർ എൻ.അബ്ദുൽ നാസർ, സീനിയർ അസിസ്റ്റന്റ് ശിവ ദാസൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. അബ്ദുനാസർ, സ്റ്റാഫ് സെക്രട്ടറി മാരായ ടി.കെ. മുഹമ്മദ് ഹനീഫ, ബി.ഹരിദാസ് എന്നിവർ പ്രഭാ ഷണം നടത്തും.സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീ ക്ഷകളിൽ ഫുൾ എ. പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്. എസ്., എൻ.എം.എം.എസ്. ജേതാക്കളെയും ചടങ്ങിൽ ആദരിക്കും.