മണ്ണാര്‍ക്കാട്:പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളുടെ അളവ് കുറ യ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഉതകുന്ന ഹരിതചട്ടങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത പെരുമാറ്റ ചട്ടപാലന കാമ്പയിന് തുടക്കമിട്ട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്.പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കു,മാലിന്യങ്ങള്‍ അഴുകുന്നവയും അഴുകാ ത്തവയും തരംതിരിച്ച് സംസ്‌കരിക്കുക,ജൈവമാലിന്യം കമ്പോ സ്റ്റാക്കുക,അജൈവമാലിന്യം തരംതിരിച്ച് ശേഖരിച്ച് പുന:ചംക്രമണ ത്തിനായി ആക്രി കച്ചവടക്കാര്‍ക്കോ അതിനായുള്ള സര്‍ക്കാര്‍ സര്‍ ക്കാരിതര ഏജന്‍സികള്‍ക്കോ കൈമാറുക എന്നിവയൊക്കെയാണ് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നത്.
കാമ്പയിനിന്റെ ഭാഗമായി എന്‍എസ്എസ് ഹരിതഗ്രാമത്തില്‍ ബോ ധവല്‍ക്കരണ പോസ്റ്ററുകള്‍ പതിച്ചു.കെ മുഹമ്മദ് കാസിം ഉദ്ഘാട നം ചെയ്തു..എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് അധ്യക്ഷനായി.പ്രോഗ്രാം ഓഫീസര്‍ എസ് എം മുഹമ്മദ് സര്‍ഫറാസ്,ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ ഷെരീഫ്,സി പി മൊയ്തീന്‍,എം കെ ഷാഹിന,ഷാജൂണ്‍,പി യു ഹരിത എന്നിവര്‍ സംബന്ധിച്ചു.