മണ്ണാര്‍ക്കാട്:ജില്ലയില്‍ 2016-2020 നവംബര്‍ വരെയുള്ള കാലയളവില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ ആരംഭിച്ചത് 7841 വ്യവസായ സ്ഥാപനങ്ങള്‍. ഇവയില്‍ 737.38 കോടിയുടെ നിക്ഷേപവും 27113 പേ ര്‍ക്ക് തൊഴിലും നല്‍കി. സംരംഭം തുടങ്ങുന്നതിനായി വിവിധ വകു പ്പുകളില്‍ നിന്നാവശ്യമായ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, അനു മതികള്‍ സമയബന്ധിതമാക്കാനുള്ള ഏകജാലക ക്ലിയറന്‍സ് ബോര്‍ ഡ് കമ്മിറ്റിയിലൂടെ 61 അപേക്ഷകള്‍ക്കാണ് ഇക്കാലയളവില്‍ അനു മതി നല്‍കിയത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായു ള്ള കെ- സിഫ്റ്റിലൂടെ ലഭിച്ച 76 അപേക്ഷകളില്‍ വിവിധ വകുപ്പു കള്‍ മുഖേന 46 സര്‍വീസുകള്‍ക്ക് ലൈസന്‍സ് ലഭിച്ചു. 2019 ല്‍ ആരം ഭിച്ച സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം സുഗമമാക്കല്‍ ആക്റ്റ് പ്രകാരം ജില്ലയില്‍ 289 സ്ഥാപനങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രം നല്‍ കി. നിലവിലുള്ള അഞ്ച് വ്യവസായ ഭൂമികളില്‍ 102 നവസംരംഭകര്‍ ക്ക് വ്യവസായ ഭൂമി അനുവദിക്കുകയും 195.03 കോടി രൂപയുടെ നിക്ഷേപം ലഭ്യമാക്കുകയും 2099 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
ജില്ലയില്‍ സംരംഭകസഹായ പദ്ധതി പ്രകാരം 273 യൂണിറ്റുകള്‍ക്ക് 18.79 കോടി രൂപ അനുവദിച്ചു. അഞ്ച് ലക്ഷം രൂപയില്‍ താഴെ സ്ഥി രനിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള ബാങ്ക് പലി ശയില്‍ എട്ട്് ശതമാനം സബ്സിഡി പ്രകാരം 15 സ്ഥാപനങ്ങള്‍ക്ക് ആ കെ 1.29 ലക്ഷം അനുവദിച്ചു. 67.56 ലക്ഷം ചെലവില്‍ സംരംഭകത്വ ബോധവത്ക്കരണ ക്ലാസ്സുകള്‍, തൊഴില്‍ പരിശീലന പരിപാടികള്‍ നടത്തുകയും ഈ കാലയളവില്‍ നടത്തിയ 24 ഇന്‍വെസ്റ്റേഴ്സ് മീറ്റുക ളില്‍ പങ്കെടുത്ത 1961 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂണിഫോം നെയ്യുന്ന നെയ്തുക്കാര്‍ക്ക് 4.99 കോടി വേത നം നല്‍കി. പുതിയ നെയ്ത്തുകാര്‍ക്ക് യുവ വീവ് പദ്ധതി യിലൂടെ പരിശീലനം, തറി സ്ഥാപിക്കാന്‍ കഴിവില്ലാത്ത നെയ്ത്ത് അറിയു ന്നവര്‍ക്കുള്ള ധനസഹായം, യന്ത്രത്തറി സംഘങ്ങള്‍ക്കുള്ള പുനരു ദ്ധാരണ പദ്ധതികള്‍ എന്നിവയ്ക്കായി 16.5 ലക്ഷം ചെലവഴിച്ചു.