അനല്ലൂര്‍: ടൗണില്‍ നിന്നും സപ്ലൈകോ ശബരി സൂപ്പര്‍മാര്‍ക്കറ്റ് മാ റ്റാനുള്ള നീക്കത്തിനെതിരെ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മി റ്റി മുഖ്യമന്ത്രിക്കും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു. അലനല്ലൂര്‍,എടത്തനാട്ടുകര, വഴങ്ങല്ലി, കണ്ണംകുണ്ട്,നെമ്മിനിശ്ശേരി,കലങ്ങോട്ടിരി,പാലക്കാഴി,കാര,ഉണ്ണിയാല്‍,ആലുങ്ങല്‍,അരക്കുപറമ്പ്,വെട്ടത്തൂര്‍,പുത്തൂര്‍,ഭീമനാട് തുടങ്ങി യ പ്രദേശത്തുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ ആശ്രയി ക്കുന്ന സ്ഥാപനം മാറ്റാന്‍ അനുവദിക്കില്ല.

1987ല്‍ നായനാര്‍ സര്‍ക്കാരാണ് അലനല്ലൂരില്‍ മാവേലി സ്‌റ്റോര്‍ അനുവദിച്ചത്.തുടക്കത്തില്‍ അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ആറ് വര്‍ഷക്കാ ലത്തോളം വാടകയില്ലാതെയാണ് ബാങ്ക് കെട്ടിടം അനുവദിച്ച് നല്‍ കിയിരുന്നത്.സൗകര്യകുറവ് കാരണം ടൗണിലെ രണ്ടായിരം സ്‌ക്വ യര്‍ ഫീറ്റ് വലിപ്പമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ട് 26 വര്‍ഷ ത്തോളമായി.എന്നല്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടേയും ഉദ്യോ ഗസ്ഥരുടെയും സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടിയും ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു കെട്ടിടത്തിലേക്കാണ് ശബരി സൂപ്പര്‍മാര്‍ക്കറ്റ് മാറ്റാന്‍ ചരടുവലികള്‍ നടക്കുന്നത്.

ടൗണില്‍ ബാങ്ക് ജംഗ്ഷനില്‍ കഴിഞ്ഞ 26 വര്‍ഷത്തോളമായി വാടക കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്.സര്‍ക്കാരിന്റെ ന്യായവിലയ്ക്ക് ലഭ്യമായ സാധനങ്ങള്‍ വാങ്ങാന്‍ നിത്യേന ജനങ്ങള്‍ വന്ന് പോകുന്നതിന് ഒരു ബുദ്ധിമുട്ടും നിലവിലില്ലാത്ത സമയത്താ ണ് മാറ്റാന്‍ ശ്രമിക്കുന്നത്.ഏറെ സൗകര്യമുള്ള ടൗണിന്റെ ഹൃദയ ഭാഗത്ത് നിന്ന് സപ്ലൈകോ ശബരി സൂപ്പര്‍മാര്‍ക്കറ്റ് മാറ്റാനുള്ള നീക്ക ത്തില്‍ നിന്നും ഉദ്യോഗസ്ഥരും വകുപ്പും ഉടന്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാ ടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

ഏരിയ സെന്റര്‍ അംഗം എം.ജയകൃഷ്ണന്‍,എരിയ കമ്മിറ്റി അംഗങ്ങ ളായ കെഎ സുദര്‍ശനകുമാര്‍,പി.മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.അബ്ദുള്‍ സലീം, പി.അബ്ദുള്‍ കരീം,പി.മോഹന്‍ദാസ്,എന്‍.അനു,പി.കുഞ്ഞന്‍,പി മണികണ്ഠന്‍,അനില്‍കുമാര്‍,പി.ഭാസ്‌കരന്‍,രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!